കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനയുടെ കരട് അംബേദ്കര്‍ക്ക് തയ്യാറാക്കി നല്‍കിയത് ബ്രാഹ്മണനാണെന്ന് ഗുജറാത്ത് സ്പീക്കര്‍

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഇന്ത്യന്‍ ഭരണഘടനയുടെ കരട് തയ്യാറാക്കിയത് ബ്രഹ്മണാനാണെന്ന അവകാശാവ വാദവുമായി ഗുജറാത്ത് നിയമസഭാ സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രവേദി. അംബേദ്കര്‍ക്ക് ഭരണഘടനയുടെ കരട് തയ്യാറാക്കി കൊടുത്തത് ബെനഗല്‍ നാര്‍സിംഗ് റാവു എന്ന ബ്രഹ്മണനാണന്നാണ് രാജേന്ദ്ര ത്രിവേദി പറയുന്നത്. അഹമ്മദാബാദില്‍ മെഗാ ബ്രാഹ്മിണ്‍ ബിസിനസ് സമ്മിറ്റ് ഉദ്ഘാടന ചടങ്ങിലായിരുന്നു ത്രിവേദിയുടെ പരാമര്‍ശം.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി; വിട്ടുകൊടുക്കാതെ പിജെ ജോസഫ്

60 രാജ്യങ്ങളുടെ ഭരണഘടന പഠിച്ചാണ് നമ്മുടെ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയത്. ഭരണഘടനയുടെ കാര്യം വരുമ്പോള്‍ നമ്മള്‍ എല്ലാവരും അംബേദ്കറെ കുറിച്ചാണ് ഏറെ ബഹുമാനത്തോടെ സംസാരിക്കുന്നത്. എന്നാല്‍ അംബേദ്കര്‍ക്ക് മുന്നില്‍ അത് അവതരിപ്പിച്ചത് ബെനഗല്‍ നാര്‍സിംഗ് റാവു എന്ന ബ്രാഹ്മണന്‍ ആണെന്ന് രാജേന്ദ്ര ത്രിവേദി പറയുന്നു. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് രാജേന്ദ്ര ത്രിവേദി.

 gujaratspeaker

ഭരണഘടനയുടെ ക്രെഡിറ്റ് തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് അംബേദ്കര്‍ പറഞ്ഞിരുന്നതായും ത്രിവേദി പറഞ്ഞു. ബ്രാഹ്മണര്‍ എപ്പോഴും എല്ലാവരുടേയും പിന്നിലാണ് നിലയുറപ്പിക്കുന്നത്. അവര്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നു. നൊബേല്‍ സമ്മാനത്തിന് അര്‍ഹരായ ഒമ്പത് ഇന്ത്യക്കാരില്‍ എട്ട് പേരും ബ്രാഹ്മണരാണ്. ഏറ്റവുമൊടുവില്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ അഭിജിത് ബാനര്‍ജിയും ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടയാളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നുകോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

English summary
constitution draft prepared by a brahmin says rajendra trived
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X