കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടന ഞങ്ങൾക്ക് ഗീതയും ഖുറാനും ബൈബിളുമാണ്, എങ്ങനെ മാറ്റും? പ്രതിപക്ഷത്തിന് ഫട്നാവിസിന്റെ മറുപടി

  • By Desk
Google Oneindia Malayalam News

മുംബൈ: ഗീതയും ബൈബിളും ഖുറാനുമാണ് തങ്ങള്‍ക്ക് ഭരണഘടനയെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവായ അത്തേവാലെ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ പരാമര്‍ശം. ഭരണഘടനയില്‍ മാറ്റം വരുത്താനും ജോലികളിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനും ബിജെപി പദ്ധതിയിടുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദം ശരിയല്ലെന്ന് റാലിയില്‍ ഫഡ്നാവിസ് പറഞ്ഞു. ഭരണഘടന ഞങ്ങള്‍ക്ക് ഭഗവദ്ഗീത, ബൈബിള്‍, ഖുറാന്‍ എന്നിവയാണ്. അത്തേവാലെയെപ്പോലുള്ള നേതാക്കള്‍ നമ്മോടൊപ്പമുണ്ടെങ്കില്‍, ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

'എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ'എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ

കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയുടെ നേതൃത്വത്തിലുള്ള ആര്‍പിഐ (എ) ബിജെപി-ശിവസേന സഖ്യത്തിന്റെ പ്രധാന സഖ്യകക്ഷിയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യത്തിന്റെ വിജയം ഉറപ്പാണെന്നും ആര്‍പിഐ (എ) സ്ഥാനാര്‍ത്ഥികള്‍ വിജയകരമായി ഉയര്‍ന്നുവരുന്നത് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി.

fadnavis

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നതിനെ ബി ആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നതായും ഫഡ്നാവിസ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ അംബേദ്കറുടെ എതിര്‍പ്പ് ന്യായീകരിക്കപ്പെടുന്നു. ഇന്ദു മില്ലിലെ നിര്‍ദ്ദിഷ്ട അംബേദ്കര്‍ സ്മാരകം 2020 ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി-ശിവസേന ഭരണകാലത്ത്, സാമൂഹ്യനീതി വകുപ്പിനുള്ള ഫണ്ടുകള്‍ മറ്റൊരിടത്തേക്ക് തിരിച്ചുവിടില്ലെന്ന് സര്‍ക്കാര്‍ ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അവ അടുത്ത വര്‍ഷം ഉപയോഗപ്പെടുത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു.

English summary
Constitution is Gita, Bible and Quran for us, will not change it, says Devendra Fadnavis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X