കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഐക്യം, ഇന്ത്യക്കാരുടെ അന്തസ്സ്... ഭരണഘടനയിലുള്ളത് രണ്ട് മന്ത്രങ്ങളെന്ന് നരേന്ദ്രമോദി!

Google Oneindia Malayalam News

ദില്ലി: നമ്മുടെ ഭരണഘടനയാണ് നമ്മെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. പൗരന്‍മാരുടെ അവകാശങ്ങളും ചുമതലയും ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഐക്യം, ഇന്ത്യക്കാരുടെ അന്തസ്സ് എന്നീ രണ്ട് മന്ത്രങ്ങളാണ് ഭരണഘടനക്കുള്ളത്. ലോകത്തിലെ ഏറ്റവുമധികം മതേതരത്വമുള്ളതാണ് നമ്മുടെ ഭരണഘടനയെന്നും മോദി പറഞ്ഞു.

ഭരണഘടനയുടെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെഭാഗമായി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിലായിരുന്നു മോദിയുടെ പരാമർശം. . നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഒരു പ്രത്യേക കാര്യമാണ് നമ്മുടെ ചുമതലയെ കുറിച്ച്. നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാതെ അവകാശങ്ങള്‍ സംരക്ഷിക്കാനാവില്ലെന്നും മോദി വ്യക്തമാക്കി.

Narendra Modi

അതേ സമയം മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റിലെ ഭരണഘടനാ ദിനാഘോഷം ബഹിഷ്‌കരിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പാർലമെന്റിൽ നടക്കുന്ന പ്രധാനമന്ത്രിയുടേയും പ്രസിഡന്റ് രാം നാഥ് കോവിന്ദിനന്റെയും പ്രസംഗമാണ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചത്.

പാർലമെന്റ് പരിസരത്തെ അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിപക്ഷം പ്രതിഷേധം നടത്തി. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം നൽകി. രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് എ്നനിവരും പങ്കെടുത്തു. "അധികാരത്തിനായുള്ള തീക്ഷ്ണമായ മോഹത്താൽ അന്ധരായ സ്വേച്ഛാധിപത്യ ഗവൺമെന്റ്" എന്നാണ് പ്രതിപക്ഷം ബിജെപി സർക്കാരിനെതിരെ പ്രതികരിച്ചത്.

English summary
Constitution of India highlights both rights and duties of citizens, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X