കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭാ സുരേന്ദ്രനെതിരെ ബിജെപി കേന്ദ്ര നേതൃത്വം; ബഹുമാനം വേണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി സദാശിവത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ ബിജെപി കേന്ദ്ര നേതൃത്വം. ഗവര്‍ണറുടെ നടപടി ഭരണഘടന അനുസരിച്ചാണെന്നും ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവര്‍ക്കും ബഹുമാനം വേണമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

പിണറായി വിജയനെ ഭയമാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപ്പോകണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. കളക്ടറേയും ചീഫ് സെക്രട്ടറിയേയും ഗവര്‍ണര്‍ വിളിച്ച് വരുത്തണമായിരുന്നുവെന്നും കൊലപാതകം നടന്ന കണ്ണൂരില്‍ ഗവര്‍ണര്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രസ്താവന തള്ളിക്കളഞ്ഞ് കേന്ദ്രനേതൃത്വം രംഗത്ത് വന്നത്.

shobhasurendren

ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്ക് കൈമാറിയത് ചട്ടമനുസരിച്ചുള്ള നടപടിയാണന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഇത് ബിജെപി നേതാക്കള്‍ അംഗീകരിക്കണം. വിഷയത്തില്‍ ഗവര്‍ണര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. ബിജെപി നേതാക്കള്‍ നിവേദനവും നല്‍കി. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരില്‍ വിശദീകരണം ചോദിച്ചിരുന്നു.


English summary
Constitutional bodies should be respected: BJP central leadership against shobha surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X