Get Updates
Get notified of breaking news, exclusive insights, and must-see stories!

ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല: തിരുപ്പതി ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: ക്ഷേത്രങ്ങളിലെ ദൈനംദിന ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. അതേസമയം, വിവേചനവും ദര്‍ശനം തടസ്സപ്പെടുത്തലും തുടങ്ങി ഭരണപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ പൂജക്രമങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ നിലപാട് വ്യക്തമാക്കിയത്.

ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ആചാരാനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാവില്ല. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ അതാത് കേന്ദ്രങ്ങൾ തീരുമാനമെടുക്കണം. ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഹര്‍ജിക്കാരന് ഉന്നയിക്കാമെന്നും കോടതി പരാമർശിച്ചു. ഭരണപരമായ കാര്യങ്ങളിൽ വീഴ്ച ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ ഇടപെടാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ക്ഷേത്രത്തിലെ പൂജാക്രമങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് എൻ വി രമണ ഹർജി പരിഗണിക്കവേ ഇക്കാര്യത്തിൽ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്.

tirupati

ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം, എങ്ങനെ തേങ്ങ ഉടയ്ക്കണം മറ്റു വഴിപാടുകൾ എങ്ങനെയൊക്കെ നടത്തണം എന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഭരണഘടന കോടതിയല്ല തീരുമാനിക്കേണ്ടത്. ക്ഷേത്രങ്ങളിലെ ആചാരനുഷ്ഠാനങ്ങളിൽ ഭരണഘടന കോടതിക്ക് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ദര്‍ശനം വിലക്കുന്നത് പോലുള്ള വിവേചനങ്ങളിലും അവകാശ ലംഘനങ്ങളിലും കോടതിക്ക് ഇടപെടാം. ഹര്‍ജിക്കാരന് ഇത്തരം പരാതികളുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നപടികള്‍ സ്വീകരിക്കാന്‍ ക്ഷേത്രം അധികൃതരോട് നിര്‍ദേശിച്ചു.കൂടാതെ, ഹര്‍ജിക്കാരന്‍റെ പരാതിക്ക് ക്ഷേത്ര ഭരണസമിതിയോട് എട്ടാഴ്ചക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വീണ്ടും ഗ്ലാമറസ് ലുക്കില്‍ ഞെട്ടിച്ച് രസ്‌ന പവിത്രന്‍; പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

മറുപടി തൃപ്തികരമല്ലെങ്കിൽ ഹര്‍ജിക്കാരനെതിരെ തുടര്‍ നിയമനടപടികൾ ആലോചിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധനക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരുമ്പോഴാണ് തിരുപ്പതി കേസിലെ കോടതിയിൽ നിന്നുള്ള ശ്രദ്ധേയമായ പരാമര്‍ശം.

Recommended Video

cmsvideo
    മുല്ലപെരിയാറിൽ നീരൊഴുക്ക് ശക്തം, മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+