Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസാദം കഴിച്ചു, ഭഗവാന്‍ കുട്ടിയെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടു; യുവാക്കള്‍ ചെയ്തത് ഇങ്ങനെ

ദില്ലി: കഞ്ചാവിന്റെ ലഹരിയില്‍ യുവാക്കള്‍ ആറുവയസ്സുകാരനോട് ചെയ്തത് കൊടും ക്രൂരത. ഭഗവാന്‍ ശിവന്‍ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദക്ഷിണ ദില്ലിയിലെ ലോധി കോളനിയിലാണ് സംഭവം.

പ്രതികള്‍ ബീഹാറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളാണ്. ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയെ ബലി നല്‍കിയാല്‍ പണക്കാരാവാമെന്ന് ദൈവം പറഞ്ഞുവെന്നാണ് ഇവര്‍ പറയുന്നത്. ഭഗവാന്‍ ശിവന്റെ പ്രസാദം തങ്ങള്‍ കഴിച്ചുവെന്നും, തുടര്‍ന്ന് കുട്ടിയെ ബലി നല്‍കാന്‍ ഭഗവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

1

കഞ്ചാവ് ഉപയോഗിച്ചിരുന്ന പ്രതികള്‍ സമീപത്തെ കെട്ടിട നിര്‍മാണ സ്ഥലത്ത് ഭക്തിഗാനി ആലപിക്കുന്നവരോട് ചന്ദനത്തിരി ചോദിച്ചു. എന്നാല്‍ ഇവര്‍ കൊടുത്തില്ല. തിരിച്ച് വരുന്നതിനിടെയാണ് ഭഗവാന്‍ തങ്ങളോട് കുട്ടിയെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി. ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

കുട്ടിയെ ഇവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം, അവിടെയുള്ള കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ നിര്‍മാണ സ്ഥലത്തിന് അടുത്ത് കൂടി പോവുകയായിരുന്ന കുട്ടിയെ ഇവര്‍ പിടിച്ച് കൊണ്ട് വരികയായിരുന്നു.

കുട്ടിയുടെ തലയ്ക്ക് പിന്നില്‍ നിരവധി തവണ ഇവര്‍ കത്തി ഉപയോഗിച്ച് കുത്തിയിട്ടുണ്ട്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ഉള്ളില്‍ കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തി. കാഴ്ച്ചയില്‍ തന്നെ നിരവധി മുറിവുകള്‍ കുട്ടിയുടെ കഴുത്തി തലയിലുമൊക്കെ കാണാന്‍ സാധിക്കുന്നുണ്ട്. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചതെന്നും ഡിസിപി ചൗധരി പറഞ്ഞു.

പോലീസ് എത്തിയപ്പോള്‍ മകന്റെ ശരീരവും മടിയില്‍ വെച്ച് കരയുന്ന രക്ഷിതാക്കളെയാണ് കണ്ടത്. രാത്രി ഭക്ഷണത്തിന് ശേഷം കെട്ടിട നിര്‍മാണ സ്ഥലത്ത് ഭജന ചൊല്ലി കൊണ്ടിരിക്കുകയായിരുന്നുവെന്നും, അപ്പോഴാണ് മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

എന്റെ മകനെ അവര്‍ എന്തിനാണ് ബലി നല്‍കിയത്. എന്ത് ദ്രോഹമാണ് തന്റെ മകന്‍ അവരോട് ചെയ്തതെന്നും പിതാവായ അശോക് ചോദിക്കുന്നു. അശോകും നിര്‍മാണ തൊഴിലാളിയാണ്. യുപിയിലെ ബറേലിയില്‍ നിന്ന് ഒരു മാസം മുമ്പ് ഇയാള്‍ കുടുംബത്തോടൊപ്പം ദില്ലിയിലെത്തിയത്.

മകനെ ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണമെന്നായിരുന്നു ആഗ്രഹചിച്ചത്. അത്തരമൊരു സ്വപ്‌നം മാത്രമായി അവസാനിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു തന്റെ മകനെ അമ്മ ഭഗവതി പറഞ്ഞു. പ്രതികള്‍ അവനെ പിടിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ട് പേര്‍ക്കും മകനെ അറിയാമായിരുന്നുവെന്നും ഭഗവതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+