ഇന്ത്യ-ചൈന എട്ടാം ഘട്ട സൈനിക ചര്‍ച്ച ക്രിയാത്മകം'
ന്യൂ ഡല്‍ഹി:ലഡാക്ക് സംഘര്‍ഷം സംബന്ധിച്ച് ചൈനിസ് സേനയുമായി നവംബര്‍ 6 ന് നടത്തിയ എട്ടാമത്തെ ചര്‍ച്ച ക്രിയാത്മകമായിരുന്നെന്ന് ഇന്ത്യ. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഈ ചര്‍ച്ചയിലും തീരുമാനം ആയില്ല. ചൈനയുമായി അടുത്ത ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്ന് ഇന്ത്യ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള തെറ്റിധാരണകളും അതിര്‍ത്തിയിലെ സൈനിക മുന്നേറ്റങ്ങള്‍ ഒഴുവാക്കാനും ശ്രമം ഉണ്ടാകുമെന്നും കേ്ര്രന്ദം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇനത്യ-ചൈന സൈനിക നയതന്ത്ര ചര്‍ച്ച തുടരാനും തൂരുമാനമായിട്ടുണ്ട്. നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ തുടരും.
ഇന്ത്യയുടെ ഭാഗമായ ചഷൂലില് വെച്ചാണ് ലഡാക്ക് സംഘര്‍ഷത്തിനു പരിഹാരം തേടി ഇരു രാജ്യങ്ങളും തമ്മില്‍ എട്ടാം വട്ട ചര്‍ച്ച നടന്നത്. ലേ ആസ്ഥാനമായ14 കോര്‍ മാധാവിയും മലയാളിയുമായ ലഫ്. ജനറല്‍ പിജികെ മനോജാണ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയത്. ആഭ്യന്തര മന്ത്രാലയം ജേയിന്‍ സെക്രട്ടറി നവീന്‍ ശ്രീവാസ്തയും ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പത്തര മണിക്കൂറോളം നീണ്ട ചര്‍ച്ച ക്രിയത്മകമായിരുന്നു എന്നുതന്നെയാണ് ഇന്ത്യന്‍ സംഘം അറിയിക്കുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെ നിയന്ത്രണ രേഖക്ക് സമീപത്തെ സേന വിന്യാസം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഇരു വിഭാഗവും ചര്‍ച്ചയില്‍ പങ്കുവെച്ചു. ലഡാക്ക് അതിര്‍ത്തിയിലെ വിവിധ മലനിരകളിലായി 5000ത്തോളം ഇന്ത്യന്‍ സൈനികരാണ് യുദ്ധ സജ്ജരായി നിലയുറപ്പിച്ചിരിക്കുന്നത്.
ചൈനയും പാക്കിസ്താനും രഹസ്യ ധാരണയോടെ പ്രവര്‍ത്തിക്കുന്നത് മേഖലയില്‍ സംഘര്‍ഷത്തിനും അസ്ഥിരതക്കും സംഘര്‍ഷത്തിനും കാരണമാകുമെന്നും, യുദ്ധ സാധ്യത തള്ളിക്കളയാനാകില്ലെന്നും എട്ടാം വട്ട ചര്‍ച്ചക്ക് മന്നോടിയായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.
സൈനികരെ ലഡാക്ക് മേഖലയിലേക്ക് എത്തിക്കില്ലെന്ന് ഇന്ത്യയും ചൈനയും ആറാം ഘട്ട ചര്‍ച്ചക്കൊടുവില്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാമാധാനവസ്ഥ തകിടം മറിക്കുന്ന യോതൊരു നീക്കവും ഉണ്ടാകില്ലെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.