കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്ക് നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ; ടൈപ്-2 പോളിയോ വൈറസ്

  • By Desk
Google Oneindia Malayalam News

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് വിതരണം ചെയ്ത പോളിയോ വാക്സിനുകളിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളിൽ വിതരണം ചെയ്ത വാക്സിനുകളിലാണ് വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇല്ലായ്മ ചെയ്ത ടൈപ്-2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനിൽ ഉണ്ടായിരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് വാക്സിൻ നിർമിച്ചത്. അണുബാധയുണ്ടായിരുന്ന വാക്സിനുകൾ നൽകിയ മേഖലകളിലെ കുട്ടികളെ കണ്ടെത്തി നിരീക്ഷക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

polio

ചില ബാച്ചിലുള്ള വാക്സിനുകളിൽ എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക സമിതി രൂപികരിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരികരിച്ചാലും അത് തുടച്ച് നീക്കാനുള്ള സംവിധാനം രാജ്യത്തുണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

50,000 ബാച്ച് മരുന്നുകളിൽ ഒരു ബാച്ചിൽ മാത്രമാണ് അണുബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. 2 ബാച്ച് വാക്സിനുകളിൽ കൂടി അണുബാധയേറ്റിട്ടുണ്ടേയെന്ന് സംശയമുണ്ട്. ഇതിന്റെ സാംപിളുകൾ പരിസോധനയ്ക്ക് അയച്ചു. ഉത്തർപ്രദേശിൽ വാക്സിനേഷൻ എടുത്ത കുട്ടികളുടെ വിസർജ്യത്തിൽ വൈറസ് സാന്നിധ്യം കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ബയോമെഡ് കമ്പനിയുടെ വാക്സിനുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടു. കമ്പനിയുടെ എം ഡിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. മറ്റുള്ളവരയെും ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ടൈപ്-2 പോളിയോ വൈറസുകളുടെ സാന്നിധ്യം പൂർമണമായും ഇല്ലാതാക്കണമെന്ന് 2016ൽ കേന്ദ്ര ഡ്രഗ് റെഗുലേറ്റർ ബോർഡ് മരുന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു. 2016 മാർച്ചിലാണ് പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കുന്നത്.

പ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങിപ്രതീക്ഷകള്‍ വിഫലമായി; മകള്‍ക്ക് പിന്നാലെ വയലിനിസ്റ്റ് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി

വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മിവിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

English summary
Contaminated polio vaccine given to children in Maharashtra, Telengana, UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X