Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണത്തിൽ നിക്ഷേപം തുടരുന്നതാണ് ബുദ്ധി, വരുന്ന 12 മാസങ്ങൾക്കുളളിൽ സ്വർണവില എവിടെയെത്തും?

അക്ഷയ തൃതീയയിൽ സ്വർണം വാങ്ങുന്നത് വെറുമൊരു ആചാരത്തിനപ്പുറം ലാഭകരമായ നിക്ഷേപ തന്ത്രം കൂടിയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തെ കണക്കുകൾ പ്രകാരം ഈ ആഘോഷ ദിനത്തിൽ സ്വർണം വാങ്ങുന്നത് സ്ഥിരമായ നേട്ടങ്ങൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് ഇതിൽ ഏറ്റവും ഉയർന്ന വരുമാനം രേഖപ്പെടുത്തിയത്. 2025ലെ അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 30 മുതൽ സ്വർണ്ണവില 60% വർദ്ധിച്ചു. ഒമ്പത് വർഷത്തിനിടെ, മഞ്ഞലോഹം 29,000 രൂപയിൽ നിന്ന് 154000 രൂപയായി ഉയർന്ന് 435% ലാഭം നൽകി.

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപകർ പേടിക്കേണ്ട, ഇനി വില കുറയില്ല, 2027 വരെ കുതിപ്പ് തന്നെ
സ്വര്‍ണവിലയിലെ ചാഞ്ചാട്ടം കണ്ട് നിക്ഷേപകർ പേടിക്കേണ്ട, ഇനി വില കുറയില്ല, 2027 വരെ കുതിപ്പ് തന്നെ

ഈ വർഷവും അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. നിലവിലെ വിലനിലവാരത്തിൽ നിന്ന് 10-15% വർദ്ധനവോടെ സ്വർണ്ണ വില ഒരു ലക്ഷത്തി എൺപതിനായിരം രൂപയിലെത്താൻ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിക്കുന്നു. ഐശ്വര്യവും നല്ല ഭാഗ്യവും ശാശ്വതമായ സമ്പത്തും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന അക്ഷയ തൃതീയ, ധൻതേരസ്സിനു പുറമേ ഇന്ത്യക്കാർ സ്വർണ്ണം വാങ്ങുന്നതിനുള്ള പ്രധാനപ്പെട്ട അവസരങ്ങളിലൊന്നാണ്.

gold

2026 സ്വർണ്ണ നിക്ഷേപകർക്ക് വെല്ലുവിളികൾ നിറഞ്ഞ വർഷമാണ്, പക്ഷേ മഞ്ഞലോഹത്തിന്റെ സാധ്യതകൾ ശക്തമാണ്. കടുത്ത ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ പോലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. യുഎസ്-ഇറാൻ യുദ്ധം, വർദ്ധിച്ച പണപ്പെരുപ്പ ഭയം, യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കില്ലെന്ന സാധ്യത എന്നിവ മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് സ്വർണ്ണവില 10% കുറയുന്നതിന് കാരണമായി. എന്നിരുന്നാലും, 2026ൽ സ്വർണം ഇതുവരെ 15% നേട്ടത്തിലാണ്.

ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'
ചാർമിളയെ തളളി ബാബു ആന്റണി, 'ഒരു വർഷത്തെ പരിചയം മാത്രം, പ്രണയമല്ല, വിവാഹ റിസപ്ഷൻ കാർഡ് വരെ അടിച്ചിറക്കി'

ഡോളർ ശക്തിപ്പെടുന്നത്, നീണ്ട മുന്നേറ്റത്തിനു ശേഷമുള്ള ലാഭമെടുപ്പ്, സെൻട്രൽ ബാങ്കുകളുടെ സ്വർണ്ണ വാങ്ങലിൽ വന്ന കുറവ്, വികസിത വിപണികളിലെ പലിശ നിരക്ക് വർദ്ധന തുടങ്ങിയ ഘടകങ്ങൾ സ്വർണ്ണ വിലയെ ബാധിച്ചുവെന്ന് വാട്ടർഫീൽഡ് അഡ്വൈസേഴ്‌സിലെ ലിസ്റ്റഡ് ഇൻവെസ്റ്റ്‌മെന്റ്സ് മാനേജിംഗ് ഡയറക്ടർ വിവേക് രാജരാമൻ പറയുന്നു.

ഉയർന്ന പലിശ നിരക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ പലിശ ലഭിക്കാത്ത ആസ്തികൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് രാജരാമൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇറാൻ സാഹചര്യം നീണ്ടുപോകുകയോ, പലിശ നിരക്ക് പ്രതീക്ഷകൾക്ക് അയവ് വരികയോ, ഡോളറിന്റെ ശക്തി കുറയുകയോ ചെയ്താൽ ഈ അവസ്ഥ പെട്ടെന്ന് മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധി കാരണം സ്വർണ്ണത്തിൽ നിക്ഷേപം തുടരണമെന്ന് നിർമൽ ബാംഗിലെ കമ്മോഡിറ്റീസ് റിസർച്ച് മേധാവി കുനാൽ ഷാ ഉപദേശിച്ചു. "ഇപ്പോഴത്തെ സംഭവവികാസങ്ങൾ സ്വർണ്ണവിലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും," അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനുള്ളിൽ സ്വർണ്ണ വില 1,80,000 രൂപയിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ഒരു വർഷത്തിനുള്ളിൽ സ്വർണ്ണവില 5,300-5,500 ഡോളർ നിലവാരത്തിലേക്ക് എത്താമെന്ന് ഗഗ്ലാനി പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ വിലകളിൽ നിന്ന് ഏകദേശം 10-15% വർദ്ധനവാണ് സൂചിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ ഇതേ കാലയളവിൽ വില 1,70,000-1,85,000 രൂപ വരെ എത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+