കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവവധുവിന്റെ മണിക്കൂറുകൾ നീളുന്ന നൈറ്റ് കോൾ... സഹികെട്ട ഭർത്താവിന് അത് ചെയ്യേണ്ടി വന്നു...!!!

10 മാസം മുമ്പ് വിവാഹിതയായ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

  • By മരിയ
Google Oneindia Malayalam News

ചെന്നൈ: അര്‍ദ്ധരാത്രി ഭാര്യ ഫോണില്‍ സംസാരിയ്ക്കുന്നത് കണ്ട് അരിശം മൂത്ത ഭര്‍ത്താവ് അവരെ കുത്തിക്കൊന്നു. 10 മാസം മുമ്പ് വിവാഹിതയായ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സുരേഷ് ബാബു പോലീസ് കസ്റ്റഡിയിലാണ്.

മണിക്കൂറുകള്‍ നീളുന്ന സംസാരം

10 മാസം മുമ്പാണ് സുരേഷും ധനലക്ഷ്മിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. എന്നാല്‍ യുവതി എപ്പോഴും ഫോണില്‍ സംസാരിച്ച് കൊണ്ടിരിയ്ക്കുന്നത് സുരേഷിന് ഇഷ്ടമല്ലായിരുന്നു.

വഴക്ക് പതിവ്

ധനലക്ഷ്മി എപ്പോഴും ഫോണില്‍ സംസാരിച്ച് ഇരിയ്ക്കുന്നതിന്റെ പേരില്‍ സുരേഷ് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ആരോടാണ് ഫോണില്‍ സംസാരിയ്ക്കുന്നത് എന്ന് വെളിപ്പെടുത്താന്‍ ധനലക്ഷ്മി തയ്യാറല്ലായിരുന്നു.

പിണങ്ങിപ്പോയി

വഴക്ക് കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ ധനലക്ഷ്മി വീട്ടിലേക്ക് തിരികെ പോയി. എന്നാല്‍ സന്ധിസംഭാഷണത്തിനായി സുരേഷ് അവിടെ എത്തി.

ആ രാത്രിയിലും

സുരേഷ് വീട്ടിലുള്ള ദിവസവും ധനലക്ഷ്മിയ്ക്ക് രാത്രി കോള്‍ വന്നു. മണിക്കൂറുകളോളം ഫോണില്‍ സംസാരിയ്ക്കുകയും ചെയ്തു. എന്നാല്‍ ആരോടാണ് സംസാരിയ്ക്കുന്നത് എന്ന് വെളിപ്പെടുത്താന്‍ ധനലക്ഷ്മി തയ്യാറായില്ല. ഇതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്.

കുത്തി

ദേഷ്യം വന്ന സുരേഷ് അടുത്തുണ്ടായിരുന്ന കത്തി എടുത്ത് ഭാര്യയെ കുത്തി. യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ ആയില്ല.

ബന്ധുക്കൾ പറയുന്നത്

ധനലക്ഷ്മിയുടെ വീട്ടിൽ വെച്ചാണ് സുരേഷ് അവരെ കുത്തിക്കൊന്നത്. കുത്തേറ്റ് മകൾ ഓടി വരികയായിരുന്നെന്ന് യുവതിയുടെ അമ്മ പറയുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അബദ്ധത്തിൽ സംഭവിച്ചത്

ഭാര്യ നിരന്തരം ഫോണിൽ സംസാരിയ്ക്കുന്നതിൽ ദേഷ്യം ഉണ്ടായിരുന്നെങ്കിലും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുരേഷ് പറയുന്നു. അപ്പോഴത്തെ ദേഷ്യത്തിന് കയ്യിൽ കിട്ടിയ സാധാനം എടുത്ത് ആക്രമിയ്ക്കുക മാത്രമാണ് ചെ്യതത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്.

അന്വേഷണം

യുവതി ആരോടെക്കെയാണ് ഫോണിൽ സംസാരിച്ചിരുന്നതെന്ന് പോലീസ് അന്വേഷിയ്ക്കുന്നുണ്ട്, ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നാണ് യുവതിയുടെ രക്ഷിതാക്കൾ മൊഴി നൽകിയിരിയ്ക്കുന്നത്.

English summary
Suresh was upset with his wife since the wedding as she was always engrossed with her mobile phone, and had complained about this to her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X