സര്‍ക്കാര്‍ സമൂഹ വിവാഹത്തില്‍ വധുവിന്റെ സമ്മാനപ്പെട്ടിയില്‍ കോണ്ടം; ഞെട്ടലില്‍ നാട്ടുകാര്‍, സംഭവിച്ചത് !
ഭോപ്പാല്‍: മധ്യപ്രദേശിലെ ഝബുവ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സമൂഹ വിവാഹ ചടങ്ങില്‍ വധുക്കള്‍ക്കായി നല്‍കിയ മേക്കപ്പ് ബോക്‌സിനുള്ളില്‍ നിന്ന് ഗര്‍ഭനിരോധന ഉറകളും ( കോണ്ടം) ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന പദ്ധതി പ്രകാരമാണ് വിവാഹം നടന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായുള്ള പദ്ധതിയാണിത്.
കഴിഞ്ഞ 294 യുവതികളാണ് ഇവിടെ നിന്നും വിവാഹിതരായത്. വധുമാര്‍ക്ക് നല്‍കിയ മേക്കപ്പ് ബോക്‌സിലാണ് കോണ്ടവും ഗര്‍ഭനിരോധന ഗുളികകളും ഉള്‍പ്പെടുത്തിയത്. കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ആരോഗ്യ ഉദ്യോഗസ്ഥര്‍ ഗര്‍ഭനിരോധന ഗുളികകളും ഗര്‍ഭനിരോധന ഉറകളും വിതരണം ചെയ്തതായിരിക്കാമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഭുര്‍സിംഗ് റാവത്ത് പറഞ്ഞു. ഇദ്ദേഹം ആരോഗ്യ വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

'ഗര്‍ഭനിരോധന ഉറകളും ഗര്‍ഭനിരോധന ഗുളികകളും വിതരണം ചെയ്ത സംഭവത്തില്‍ ഞങ്ങള്‍ ഉത്തരവാദികളല്ല. കുടുംബാസൂത്രണ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് ഇവ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജനയ്ക്ക് കീഴില്‍, ഞങ്ങള്‍ ദമ്പതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 49,000 രൂപ നിക്ഷേപിക്കുന്നുണ്ട്. കൂടാതെ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്. വിതരണം ചെയ്ത മേക്കപ്പ് ബോക്‌സുകളില്‍ എന്താണെന്ന് ഞഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'- ഭുര്‍സിംഗ് റാവത്ത് പറഞ്ഞു.
2006 ഏപ്രിലിലാണ് ഈ വിവാഹ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹം നടത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഓരോ വധുവിനും 55,000 രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. കഴിഞ്ഞ മാസം, ദിന്‍ഡോരിയിലെ ഗഡ്സരായ് പ്രദേശത്ത് നടന്ന ഒരു സമൂഹ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ചില വധുമാരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി വിമര്‍ശനത്തിന് കാരണമായിരുന്നു. താന്‍ വിവാഹത്തിന് മുമ്പ് തന്നെ വരനോടൊപ്പം താമസം തുടങ്ങിയിരുന്നെന്ന് പരിശോധനയില്‍ പോസിറ്റീവായ ഒരു യുവതി ഡോക്ടറോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications