അവിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ കോണ്ടത്തിന്‍റെ ഉപയോഗം കൂടുന്നു
ദേശീയ കുടുംബ ആരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 15 മുതല്‍ 49 വയസ്സു വരെയുള്ള സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ഉപയോഗം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ രണ്ടില്‍ നിന്ന് 12 ശതമാനം കൂടിയിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 20 നും 24 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പഞ്ചാബാണ് പട്ടികയില്‍ മുന്നില്‍

സേഫ് എന്ന് പറയാനാകില്ല
ഗര്‍ഭനിരോധന മാര്‍ഗങ്ങളെ കുറിച്ച് വിവാഹിതരായ 99 ശതമാനം സ്ത്രീകളും 15 നും 49 നും ഇടയിലുള്ള പുരുഷന്‍മാരും വ്യക്തമായ അവബോധമുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആധുനിക ഗര്‍ഭനിരോധന മാര്‍ഗം ഉപയോഗിക്കുന്ന വിവാഹിതരായ സ്ത്രീകളുടെ എണ്ണം കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഗര്‍ഭനിരോധനം സ്ത്രീയുടെ ഉത്തരവാദിത്തം
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം വിഷയങ്ങളെ കുറിച്ച് തങ്ങള്‍ ചിന്തിക്കേണ്ടെന്നുമാണ് പുരുഷന്‍മാരുടെ അഭിപ്രായമെന്നും സര്‍വ്വേയില്‍ പറയുന്നു..

കോണ്ടവും വന്ധ്യംകരണവും
അവിവാഹിതരായ സ്ത്രീകള്‍ തന്നെയാണ് ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 25 നും 49 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ വന്ധ്യംകരണ മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ടെന്നും സര്‍വ്വേയില്‍ ഉണ്ട്.

പഞ്ചാബ് മുന്നില്‍
ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബാണ്. 76 ശതമാനം പേരാണ് ലൈംഗീക ബന്ധത്തിന് സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്. അതേസമയം ഏറ്റവും കുറവ് മണിപ്പൂരും മേഘാലയയും ( 24ശതമാനം) ആണ്.

പിന്നില്‍ മുസ്ലീം സ്ത്രീകള്‍
മറ്റ് മതങ്ങളിലെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീം വിഭാഗത്തിലെ സ്ത്രീകളാണ് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ പിന്നില്‍. വെറും 36 ശതമാനം മാത്രമാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത്.












Click it and Unblock the Notifications