കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിഞ്ച് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍;മൂന്നാം ദിനവും ട്രെയിന്‍ തടയല്‍; ഷര്‍ട്ട് അഴിച്ച് പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പഞ്ചാബില്‍ കാര്‍ഷിക ബില്ലിനെതിരേയുള്ള കര്‍ഷക സമരം അലയടിക്കുന്നു. കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ട്രെയിന്‍ തടയല്‍ സമയം മൂന്നാം ദിവസവും പുരോഗമിക്കുകയാണ്. സെപ്തംബര്‍ 24 നാണ് റെയില്‍ ഉപരോധം ആരംഭിച്ചത്. പ്രതിപക്ഷത്തിന്റേയും കര്‍ഷക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ല് കാര്‍ഷിക വിരുദ്ധമാണെന്നും ബില്ല് പിന്‍വലിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ബില്ല് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതിനാണന്നും കര്‍ഷകര്‍ക്ക് വിളയുടെ മേലുള്ള മിനിമം താങ്ങ് വില നഷ്ടപ്പെടുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു.

 ട്രാക്ടര്‍ റാലി

ട്രാക്ടര്‍ റാലി

ബില്ല് സഭയില്‍ പാസാക്കിയതിന് പിന്നാലെ പടുകൂറ്റന്‍ ട്രാക്ടര്‍ റാലിക്കായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്. സെപ്തംബര്‍ 25 ലെ ഭാരത് ബന്ദിലും പഞ്ചാബ് വ്യത്യസ്തമായൊരു പ്രക്ഷോഭത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും സ്‌ക്കൂള്‍, കോളെജ് വിദ്യാര്‍ത്ഥികളും കര്‍ഷകര്‍ക്ക് ഐക്യപ്പെട്ട് തെരുവിലിറങ്ങി.

സ്പീക്ക് അപ് ഫോര്‍ ഫാര്‍മേഴ്‌സ്

സ്പീക്ക് അപ് ഫോര്‍ ഫാര്‍മേഴ്‌സ്

കാര്‍ഷിക ബില്ലെനെതിരെ കോണ്‍ഗ്രസ് 'സ്പീക്ക് അപ് ഫോര്‍ ഫാര്‍മേഴ്‌സ്' എന്ന് പേരില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ക്യാമ്പയിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. കര്‍ഷകരെ ചൂഷണം ചെയ്യുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബില്ലുകള്‍ ഇരുസഭയിലും പാസാക്കിയത് ജനാധിപത്യ വിരുദ്ധമായിട്ടാണെന്നും ഇത് കര്‍ഷകര്‍ക്കെതിരായ വലിയ അതിക്രമമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ആര്‍ജെഡി

ആര്‍ജെഡി

പൊലീസിന്റെ അനുവാദം കൂടാതെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ആര്‍ജെഡി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടുന്ന 70 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ആര്‍ജെഡി ജില്ലാ പ്രസിഡണ്ട് അജിത് രാത്തി, പാര്‍ട്ടി വക്തവ് അഭിഷേക് ചൗദരി, മുന്‍ എംഎല്‍സി ചൗധരി മുഷ്താഖ് അടക്കമുള്ള 70 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം

കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം

പഞ്ചാബ് അമൃത്സറില്‍ റെയില്‍ ട്രാക്കില്‍ പ്രതിഷേധിക്കുന്ന ഒരു വിഭാഗം കര്‍ഷകര്‍ ഷര്‍ട്ടുകള്‍ അഴിച്ച് റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന് കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ബില്ലുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പട്ടു.

അകാലിദളിനെതിരേ

അകാലിദളിനെതിരേ

അകാലിദളിനെതിരേയും കര്‍ഷകര്‍ വിമര്‍ശിച്ചു. അകാലിദള്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരീക്കുന്നില്ലെന്നും അവര്‍ ഇപ്പോഴും എന്‍ഡിഎ സഖ്യത്തില്‍ തുടര്‍ന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എസ്എസ് പാണ്ഡെ വ്യക്തമാക്കി. എന്നാല്‍ ശനിയാഴ്ച്ച രാത്രി അകാലി ദള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു പിന്തുണ പിന്‍വലിച്ചത്.

അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ പോകാമെന്ന് ഭാഗ്യലക്ഷ്മി, 'തെറി വിളിച്ചപ്പോൾ സംരക്ഷിക്കാനാരുമുണ്ടായില്ല'അറസ്റ്റ് ചെയ്യട്ടെ, ജയിലില്‍ പോകാമെന്ന് ഭാഗ്യലക്ഷ്മി, 'തെറി വിളിച്ചപ്പോൾ സംരക്ഷിക്കാനാരുമുണ്ടായില്ല'

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

സർക്കാർ ആശുപത്രികൾക്ക് ബിപിസിഎൽ ഓക്സിജൻ നൽകും; ഉറപ്പുനൽകിയതായി കളക്ടർ സർക്കാർ ആശുപത്രികൾക്ക് ബിപിസിഎൽ ഓക്സിജൻ നൽകും; ഉറപ്പുനൽകിയതായി കളക്ടർ

English summary
Controversial agricultural bill 2020; farmers protest in punjab amitsar continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X