കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ഇന്ത്യാ ഗേറ്റിലും; ട്രാക്ടര്‍ കത്തിച്ചു

Google Oneindia Malayalam News

ദില്ലി: വിവാദ കാര്‍ഷിക ബില്ലിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം കനക്കുന്നു. ദില്ലി ഗേറ്റിന് സമീപം രാവിലെ ട്രാക്ടറിന് തീയിട്ടു. പഞ്ചാബിലും ഹരിയാനയിലും പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും അടക്കം കര്‍ഷക പ്രതിഷേധത്തിനിടെയാണ് രാവിലെ ദില്ലി ഗേറ്റിലുണ്ടായ സംഭവം.

രാവിലെ 7-15 നും 1-30 നും ഇടയിലായി 15 ലധികം പേര്‍ വരുന്ന സംഘം സെന്‍ട്രല്‍ ദില്ലിയില്‍ ഒത്തുചേരുകയും ട്രാക്ടറിന് തീ ഇടുകയുമായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസും അഗ്നിശമനയും എത്തിയാണ് തീ അണച്ചതും ട്രാക്ടര്‍ നീക്കം ചെയ്തതും.

protest

പ്രതിപക്ഷത്തിന്റേയും കര്‍ഷക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ല് കര്‍ഷക ബിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ബില്ലെനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നത് കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ടു.

Recommended Video

cmsvideo
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം

കര്‍ണാടകയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുകയാണ്. കര്‍ഷകര്‍ റോഡുകളില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് തഞ്ഞു. കഴിഞ്ഞ ദിവസം കാര്‍ഷിക സംഘടനകളഉടെ നേതൃത്വത്തില്‍ ദേശീയ ബന്ദ് ആചരിച്ചിരുന്നു.

ചൈനയ്ക്കെതിരെ തിരിച്ചടിക്കാൻ സർവ്വ സന്നാഹവുമായി ഇന്ത്യ; ലഡാക്കിൽ ടാങ്കുകളും സൈന്യത്തേയും വിന്യസിച്ചുചൈനയ്ക്കെതിരെ തിരിച്ചടിക്കാൻ സർവ്വ സന്നാഹവുമായി ഇന്ത്യ; ലഡാക്കിൽ ടാങ്കുകളും സൈന്യത്തേയും വിന്യസിച്ചു

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫ് മാർച്ച് നടത്തിഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി

English summary
controversial agricultural bill 2020; tractor set on fire at india gate at today morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X