കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തും; ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക ധര്‍ണ

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടേയും പ്രതിപക്ഷത്തിന്റേയും നേതൃത്തില്‍ ദേശീയ പ്രക്ഷോഭം തുടരുകയാണ്. കാര്‍ഷിക-തൊഴിലാളി വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് 10 മണിക്ക് കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തും. പ്രക്ഷോഭം ആരംഭിച്ച് ആദ്യമായാണ് രാഹുല്‍ പ്രതിഷേധത്തിന്റെ ഭാഗമാവുന്നതും കര്‍ഷകരുമായി കൂടികാഴ്ച്ച നടത്തുന്നതും.

കാര്‍ഷിക നിയമങ്ങള്‍

കാര്‍ഷിക നിയമങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 254 (2) പ്രകാരം സംസ്ഥാനങ്ങളില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ഷകര്‍ക്കൊപ്പം തൊരുവില്‍

കര്‍ഷകര്‍ക്കൊപ്പം തൊരുവില്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബാണ് കര്‍ഷ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രം. പഞ്ചാബിലെ ജലന്തര്‍, അമൃത്സര്‍, താന്‍ഡ, മുകേറിയന്‍, ഫിറോസ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ സെപ്തംബര്‍ 24 ന് ആരംഭിച്ച ട്രെയിന്‍ തടയല്‍ സമരം ഇപ്പോഴും പുരോഗമിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും കര്‍ഷകര്‍ക്കൊപ്പം തൊരുവില്‍ പ്രതിഷേധം നടത്തുകയാണ്.

 ധര്‍ണ

ധര്‍ണ

പഞ്ചാബിന് പുറമേ ഉത്തര്‍പ്രദേശ്, ഹരിയാന, തെലുങ്കാന, ഗുജറാത്ത്, ഗോവ, ഒഡിഷ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. തിങ്കളാഴ്ച്ച ദില്ലി ഗേറ്റില്‍ കോണ്‍ഗ്രസ് യൂത്ത് വിംങിന്റെ നേതൃത്വത്തില്‍ ട്രാക്ടര്‍ കത്തിച്ചിരുന്നു. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ധര്‍ണക്ക് ആഹ്വാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

 കര്‍ഷക സംഘടന

കര്‍ഷക സംഘടന

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തിയിരുന്നു. 30 ല്‍ 25 ലധികം ജില്ലകളില്‍ ബന്ദ് പൂര്‍ണ്ണമായിരുന്നു. കര്‍ഷകര്‍ റോഡുകളും ഹൈവേയും ഉപരോധിച്ചു. കര്‍ണാകടയില്‍ കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചിരുന്നു.

Recommended Video

cmsvideo
Farmers Bill: Congress Leader Rahul Gandhi Will Take Part In Protests In Punjab | Oneindia Malayalam
കാര്‍ഷിക ബില്ല്

കാര്‍ഷിക ബില്ല്

കാര്‍ഷിക ബില്ല് ഇരു സഭകളിലും അവതരിച്ചപ്പോള്‍ തന്നെ ബില്ലിനെതിരെ ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പുകള്‍ മറികടന്ന് സഭയില്‍ ബില്ല് പാസാക്കുകയായിരുന്നു. ഡിഎംകെ യുടെ നേതൃത്വത്തില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന സഖ്യം തിങ്കളാഴ്ച്ച തമിഴ്‌നാട്ടില്‍ സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

കൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, അമേരിക്കയില്‍ രണ്ട് ലക്ഷം മരണംകൊവിഡില്‍ വിറച്ച് ലോകം..! ആകെ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു, അമേരിക്കയില്‍ രണ്ട് ലക്ഷം മരണം

'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്'ചന്ത പെണ്ണുങ്ങളുടെ ഭാഷ ! അതെന്താ ചന്തയിലെ പുരുഷന്മാർക്ക് ഭാഷയില്ലേ'; പിസി ജോർജ്ജിനെതിരെ ഡോ ജിനേഷ്

English summary
controversial agricultural bill; congress rahul gandhi to interact with farmers at 10 am in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X