കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരത്ബന്ദ്: കര്‍ഷകരെ പിന്തുണച്ച് വിദ്യാര്‍ത്ഥികളും സ്ത്രീകളും തെരുവില്‍; പിന്നോട്ടില്ലെന്ന് സംഘടനകള്

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷത്തിന്റേയും കര്‍ഷകരുടേയും എതിര്‍പ്പ് മറികടന്ന് രാജ്യസഭയില്‍ പാസാക്കിയ വിവാദ കാര്‍ഷിക ബില്ലിനെതിരേയുള്ള പ്രതിഷേധം രാജ്യമെങ്ങും അലയടിക്കുകയാണ്. പഞ്ചാബില്‍ കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തിലുള്ള റെയില്‍വേ ഉപരോധിക്കല്‍ മൂന്നാം ദിവസവും തുടരുന്നു. സെപ്തംബര്‍ 23 4 നായിരുന്നു ഉപരോധം ആരംഭിച്ചത്. പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വേറിട്ടൊരു പ്രതിഷേധത്തിനായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്.

കര്‍ഷകര്‍

കര്‍ഷകര്‍

കാര്‍ഷിക ബില്ലിനെതിരെ പിന്നോട്ടില്ലെന്നെ ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോളെജ് വിദ്യാര്‍ത്ഥികളും ആക്ടിവിസ്റ്റുകളും സ്്ത്രീകളും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുമെല്ലാം തെരുവിലിറങ്ങുന്ന ഒരു വലിയ പ്രതിഷേധമാണ് നടന്നത്. കാര്‍ഷിക ബില്ല് പാസാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി.

പഞ്ചാബ് ഉണരുമ്പോള്‍ ചരിത്രം വഴിമാറും

പഞ്ചാബ് ഉണരുമ്പോള്‍ ചരിത്രം വഴിമാറും

കാര്‍ഷിക ബില്ലിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. പഞ്ചാബിലാണ് വിപ്ലവം ജനിച്ചതെന്നും പഞ്ചാബ് ഉണരുമ്പോള്‍ ചരിത്രം വഴിമാറുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു, ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു വിദ്യാര്‍ത്ഥിയുടെ പ്രതികരണം.തങ്ങള്‍ക്കെല്ലാം കാര്‍ഷിക ബില്ലിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സര്‍ക്കാരിന്റെ പ്രശ്‌നമെന്താമെന്നും പഞ്ചാബ് യൂണിവേഴ്‌സിറ്റ് വിദ്യാര്‍ത്ഥിയും ബര്‍ണാലയില്‍ നിന്നുള്ള സോഹര്‍ ജില്ലയില്‍ നിന്നുള്ള കര്‍ഷക കുടംബത്തില്‍ നിന്നുള്ള അംഗവുമായ സുമന്‍ ദീപ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

തങ്ങള്‍ക്ക് സ്വന്തമായി കൃഷിഭൂമിയില്ലെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടേയും ജിഎസ്ടിയിലൂടെയുമെല്ലാം രാജ്യത്തെ വഞ്ചിച്ചു. ഇപ്പോള്‍ കാവിഡ് പ്രതിസന്ഝി രൂക്ഷമായതിനിടയില്‍ കാര്‍ഷിക ബില്ല് നടപ്പിലാക്കി ദുരന്തം സൃഷ്ടിക്കുകയാണെന്നും ചില വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

 പ്രക്ഷോഭത്തിന്റെ കേന്ദ്രം

പ്രക്ഷോഭത്തിന്റെ കേന്ദ്രം

രാജ്യമെങ്ങും നടന്ന കാര്‍ഷിക പ്രക്ഷോഭത്തിന്റെ കേന്ദ്രം ഹരിയാനയും പഞ്ചാബുമായിരുന്നു. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍350 കാര്‍ഷിക സംഘടനകളാണ് അണിനിരന്നത്. നിരവധി സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളും ഹൈവേകളും ഉപരോധിച്ചു. പ്രതിഷേധത്തോട് ഐക്യപ്പെട്ട് ഭൂരിഭാഗം കടകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയായിരുന്നു.

Recommended Video

cmsvideo
കര്‍ഷക ബില്ലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കളും | Oneindia Malayalam
പ്രതിപക്ഷ പാര്‍ട്ടികള്‍

പ്രതിപക്ഷ പാര്‍ട്ടികള്‍

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി അടക്കമുള്ള 10 ലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മിനിമം താങ്ങ് വില എടുത്ത് കളയുമോയെന്ന ഭയത്തിലാണ് കര്‍ഷകര്‍. മഹാരാഷ്ട്രയില്‍ പുതുക്കിയ ബില്ലുകള്‍ നടപ്പാക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് എന്നിവര്‍ അറിയിച്ചിരുന്നു. പഞ്ചാബും ചത്തീസ്ഗണ്ഡും ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തി. കേരളം ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

English summary
controversial agricultural bill: students, activists, women in punjab and haryana take part in protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X