• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ഷക പ്രതിഷേധത്തില്‍ രാജ്യം കത്തുന്നു; കര്‍ണ്ണാടകയില്‍ ബന്ദ്; അമരീന്ദര്‍ സിംഗും സമരത്തിനിറങ്ങുന്നു

ദില്ലി: വിവാദ കാര്‍ഷിക ബില്ലുകള്‍ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതോടെ പ്രതിഷേധം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രതിപക്ഷ സംഘടനകളുടേയും കര്‍ഷകരുടേയും പ്രതിഷേധകള്‍ വകവെക്കാതെ ലോക്‌സഭയും രാജ്യസഭയും കടന്ന കാര്‍ഷിക ബില്ലുകള്‍ക്ക് ഞായറാഴ്ച്ചയായിരുന്നു രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ബില്ലുകള്‍ കാര്‍ഷിക-തൊഴിലാളി വിരുദ്ധമാണെന്നും പിന്‍വലിക്കാതെ പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന ഒറ്റ നിലപാടിലാണ് രാജ്യമെമ്പാടുമുള്ള കാര്‍ഷിക സംഘടനകള്‍. വിവിധ സംസ്ഥാന സര്‍ക്കാരുകളും ബില്ലിനെ എതിര്‍ത്തതോടെ സമരത്തിന്റെ ശക്തി വര്‍ധിച്ചു.

ബില്‍

ബില്‍

ഫാര്‍മേഴ്‌സ് പൊഡ്യൂസ് ട്രേഡ് ആന്റ് കൊമേ്‌സ്(പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് എഷൂറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍ 2020, എസെന്‍ഷ്യല്‍ കൊമോഡിറ്റീസ് (അമെന്‍മെന്റ്) ബില്‍ 2020 എന്നിവയാണ് രാജ്യസഭയില്‍ പാസാവുകയും രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമാവുകയും ചെയ്തത്.

 ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം

ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധം

ബില്ലുകള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും കര്‍ഷകരുടെ വിളയുടെ മേലുള്ള മിനിമം താങ്ങ് വില എടുത്ത് കളയുമെന്നാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നം. ഇന്ന് രാവിലെ ദില്ലി ഇന്ത്യാ ഗേറ്റിന് മുന്നില്‍ കര്‍ഷകര്‍ ട്രാക്റ്റര്‍ കത്തിച്ച് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസും അഗ്നിശമനയും എത്തിയാണ് തീ അണച്ചതും ട്രാക്ടര്‍ നീക്കം ചെയ്തതു. കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകരൂം സ്ത്രീകളും കുട്ടികളും തെരുവിലിറങ്ങുന്ന ഒരു കാഴ്ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

സംസ്ഥാന വ്യാപകമായി ബന്ദ്

സംസ്ഥാന വ്യാപകമായി ബന്ദ്

കര്‍ണാടകയില്‍ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍ഷ സംഘടനകള്‍ക്ക് പുറമേ തൊഴിലാളി സംഘടനകളും കോണ്‍ഗ്രസ്, ജെഡിഎസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച കര്‍ഷക സംഘനകളുടെ നേതൃത്വത്തില്‍ ദേശീയ ബന്ദ് ആചരിച്ചിരുന്നു. ഇതിന് ശേഷവും പ്രതിഷേധം അണപൊട്ടുകയാണ്.

108 ലധികം സംഘടനകള്‍

108 ലധികം സംഘടനകള്‍

108 ലധികം സംഘടനകള്‍ കര്‍ണ്ണാടകയില്‍ ബന്ദിനെ പിന്തുണച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ല്‍ 25 ലധികം ജില്ലകളിലും ബന്ദ് പൂര്‍ണമാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

 ട്രാക്ടര്‍ റാലി

ട്രാക്ടര്‍ റാലി

കാര്‍ഷിക ബില്‍ സഭയില്‍ പരിഗണനയില്‍ ഉള്ളത് മുതല്‍ പഞ്ചാബിലും ഹരിയാനയും കര്‍ഷകര്‍ തെരുവിലറങ്ങി സമരം ചെയ്യുകയാണ്. കാര്‍ഷിക സമ്പദ് വ്യവസ്ഥയിലൂന്നിയ രണ്ട് സംസ്ഥാനങ്ങളാണിവ.ബില്ല് രാജ്യസഭയില്‍ പാസാക്കുന്ന ദിനം പടുകൂറ്റന്‍ ട്രാക്ടര്‍ റാലിക്കായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്. ഇതിന് പുറമേ കാര്‍ഷിക ബില്ല് പാസാക്കിയതില്‍ പ്രതിഷേധിച്ച് സ്ഥാപക കാലം മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍ സഖ്യം ഉപേക്ഷിച്ചു.

അമരീന്ദര്‍ സിംഗ്

അമരീന്ദര്‍ സിംഗ്

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച കുത്തിയിരിപ്പ് സമരം നടത്തും. ഭഗത് സിംഗിന്റെ ഗ്രാമമായ ഖട്കര്‍ കലാനില്‍ ആണ് സിംഗ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ മുന്‍കരുതല്‍ നടപടികളോടെയാവണം കര്‍ഷക സമരങ്ങള്‍ നടത്തേണ്ടതെന്ന കഴിഞ്ഞ ദിവസം അമരീന്ദര്‍ സിംഗ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.മൂന്ന് ദിവസത്തിലധികം നീണ്ട് നിന്ന ട്രെയിന്‍ തടയല്‍ സമരവും പഞ്ചാബിലെ അമൃത്സറില്‍ നടന്നു.

cmsvideo
  സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനുമറിയാം
  നരേന്ദ്ര മോദി

  നരേന്ദ്ര മോദി

  ബില്ലിനെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും അതിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ ബില്ല് ചരിത്രപരമാണെന്നും ഇത് കര്‍ഷകരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.. കര്‍ഷകര്‍ക്ക് സ്വന്തമായി വിളകള്‍ വിപണിയിലെത്തിക്കാന്‍ ബില്ലിലൂടെ സാധിക്കുമെന്നുമായിരുന്നു നരേന്ദ്രമോദിയുടെ വാദം.

  കൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

  English summary
  controversial agriculture bill 2020: Farmers call for state wide bandh in karnataka; amarinder singh Stage Sit-in
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X