കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ തെരുവില്‍; മൂന്ന് ദിവസം ട്രെയിന്‍ തടയല്‍ സമരം; കാര്‍ഷിക ബില്ലില്‍ പ്രതിഷേധം ശക്തം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച കര്‍ഷക സംഘടനകള്‍ രാജ്യത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതിന് പുറമേ പഞ്ചാബില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ 3 ദിവസം ട്രെയിന്‍ തടയല്‍ സമരം.സെത്പംബര്‍ 24 മുതല്‍ 26 വരെയാണ് റെയില്‍ റോക്കോ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിംഗ് പാണ്ഡേര്‍ അറിയിച്ചു.

protest

ദ ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍, 2020, ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020 എന്നിങ്ങനെ രാജ്യസഭയില്‍ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കെതിരെയാണ് കര്‍ഷക പ്രക്ഷോഭം. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിപക്ഷവും രൂക്ഷമായി രംഗത്തെത്തിയിരുന്നു.

ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത് മുതല്‍ ഹരിയാനയിലും പഞ്ചാബിലും കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്.

Recommended Video

cmsvideo
Farmers groups call for Bharat Bandh against agriculture legislation on September 25

ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത് മുതല്‍ പഞ്ചാബില്‍ പടുകൂറ്റര്‍ കര്‍ഷക റാലിക്കായിരുന്നു സാക്ഷ്യം വഹിച്ചത്. പുതിയ ബില്ലിലൂടെ കര്‍ഷകരുടെ മിനിമം താങ്ങ് വില എടുത്തുകളയുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.എന്നാല്‍ രാജ്യസഭയില്‍ പാസായ കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമാണെന്നും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.

സ്വർണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, ഇത് മൂന്നാം തവണസ്വർണ്ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു, ഇത് മൂന്നാം തവണ

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം ഇന്ന്കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു; കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം ഇന്ന്

English summary
Controversial Agriculture Bill: punjab farmers' organizations to stop trains in 3 consecutive days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X