Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ പാസായി; 131 അംഗങ്ങള്‍ അനുകൂലിച്ചു

ന്യൂഡല്‍ഹി: വിവാദമായ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയില്‍ പാസായി. 131 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. പ്രതിപക്ഷത്തിന് 102 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ബില്‍ അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്.

delhi

ആഗസ്റ്റ് മൂന്നിന് ലോക്‌സഭയില്‍ ഈ ബില്‍ പാസായിരുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് നിലവിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് പകരമായിരിക്കും പുതിയ ബില്‍. സര്‍വീസ് കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതി എക്സിക്യൂട്ടീവ് അധികാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഇതോടെ ഡല്‍ഹിയിലെ ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും നിയന്ത്രണത്തിനും കേന്ദ്ര സര്‍ക്കാരിനായിരിക്കും അധികാരം. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം മേയ് 19ന് പ്രത്യോക ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും ഡല്‍ഹി, ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങള്‍ സര്‍ക്കാരിന്റെ അധികാര പരിധിയിലാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

അതേസമയം, ഡല്‍ഹി ഭരണ നിയന്ത്രണബില്‍ ഒരു തരത്തിലും സുപ്രീം കോടതി വിധിയെ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യതലസ്ഥാനത്ത് അഴിമതി രഹിതമായ ഭരണം കാഴ്ചവയ്ക്കുന്നതിന് വേണ്ടിയാണ് ഈ ബില്ലെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോഴാണ് ഈ ആദ്യം കൊണ്ടുവന്നതെന്നും അതില്‍ നിന്ന് ഒരു വരി പോലും മാറ്റിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് കൊണ്ടുവന്ന ബില്ലിനെതിരെയാണ് അവര്‍ ഇപ്പോള്‍ ആം ആദ്മിയുമായി ചേര്‍ന്ന് എതിര്‍ക്കുന്നത്. കോണ്‍ഗ്രസ് ഇപ്പോള്‍ ആം അദ്മിയുടെ മടിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാര്‍ അഴിമതിക്കേസുകളുടെ ഫയല്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് അമിത് ഷാ ആരോപിച്ചു. മദ്യ അഴിമതി, മുഖ്യമന്ത്രിയുടെ വസതി നിര്‍മ്മാണം എന്നീ ഫയലുകള്‍ നശിപ്പിക്കാന്‍ നീക്കമുണ്ടായെന്ന് അമിത് ഷാ ആരോപിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി തടയുക എന്ന ലക്ഷ്യമാണ് ബില്ലിനുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി. ബില്‍ അവതരിപ്പിക്കുന്നതിനിടെ, അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിക്കുകയും ചര്‍ച്ചയുടെ അജണ്ടയില്‍ നിന്ന് വ്യതിചലിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷം മൂന്ന് തവണയെങ്കിലും അമിത് ഷായുടെ പ്രസംഗം തടയാന്‍ ശ്രമിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+