കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക ബില്ലിനെതിരെ പ്രതിഷേധിക്കും, പിന്തിരിയില്ല, കേന്ദ്രത്തിന് കോര്‍പ്പറേറ്റ് അജണ്ട; കെസി വേണുഗോപാൽ

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ച സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്താണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാന്‍, കെകെ രാഗേഷ്, എളമരം കരീം അടക്കമുളളവര്‍ക്കെതിരെയാണ് നടപടി. ഇപ്പോഴിത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭ എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍. സര്‍ക്കാരിന് കോര്‍പ്പറേറ്റ് അജണ്ടയാണെന്ന് കര്‍ഷക ബില്ലിനെതിരെ സഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കറുത്ത അധ്യായം

കറുത്ത അധ്യായം

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്നത് പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണ്. ഇന്നും ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ആര്‍എസ്എസ് സംഘടനയായ കര്‍ഷക മോര്‍ച്ചയടക്കം ബില്ലിന്‍രെ ദോഷവശങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

 മന്ത്രിവരെ രാജിവച്ചു

മന്ത്രിവരെ രാജിവച്ചു

കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ക്യാബിനെറ്റിലെ മന്ത്രിവരെ രാജിവച്ചു. ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു നിയമം സഭയില്‍ കൊണ്ടുവന്നാല്‍ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കുക. ഭേദഗതി വരുത്തുക, വോട്ടിനിടുക എന്ന മെമ്പറുടെ പ്രാഥമിക അവകാശമാണ് ഇന്നലെ ഹനിക്കപ്പെട്ടതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

 പ്രതിഷേധിക്കേണ്ടിവന്നത്

പ്രതിഷേധിക്കേണ്ടിവന്നത്

എത്രയും പെട്ടെന്ന് നിയമം പാസാക്കാനുള്ള ശ്രമം നടന്നപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായാലും പിന്തിരിയില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.

പ്രമേയം സഭയില്‍

പ്രമേയം സഭയില്‍

അതേസമയം, കാര്‍ഷിക ബില്ല് ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്റ് ചെയ്തത് ശബ്ദവോട്ടോടെ. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് എംപിമാരെ സസ്‌പെന്റ് ചെയ്യാനുള്ള പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. എട്ട് എംപിമാരെയാണ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സഭയില്‍ തുടരാന്‍ അവകാശമില്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam
ഉപരാഷ്ട്രപതിയുടെ പ്രതികരണം

ഉപരാഷ്ട്രപതിയുടെ പ്രതികരണം

എംപിമാരുടെ വളരെ മോശപ്പെട്ട പ്രവൃത്തിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതികരിച്ചു. ചെയര്‍മാനെ ശാരീരികമായി ഭീഷണിപ്പെടുത്തി. തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞു. ഇത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ദയവായി എംപിമാര്‍ ആത്മമപരിശോധന നടത്താന്‍ തയ്യാറാകണം, അദ്ദേഹം പറഞ്ഞു.

രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാളി, തളളി വെങ്കയ്യ നായിഡു രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാളി, തളളി വെങ്കയ്യ നായിഡു

'എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചു', തുറന്നടിച്ച് എളമരം'എതിർ ശബ്ദങ്ങളെ ഭയപ്പെടുന്ന ഭീരുക്കളാണെന്ന് മോഡിയും കൂട്ടരും വീണ്ടും തെളിയിച്ചു', തുറന്നടിച്ച് എളമരം

 സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ; എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വി മുരളീധരൻ സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ; എംപിമാർക്കെതിരെ പ്രമേയം അവതരിപ്പിച്ചത് വി മുരളീധരൻ

English summary
Controversial farm bill: KC Venugopal MP said that the central government has a corporate agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X