• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാർഷിക ബിൽ: ചിലർ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു, പ്രതിഷേധങ്ങൾക്കിടെ പ്രതികരിച്ച് പ്രധാനമന്ത്രി

ദില്ലി: കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കാര്‍ഷിക ബില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചിലര്‍ ബില്ലിന്റെ പേരില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ ബില്ലുകള്‍ കര്‍ഷകരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെയും സ്വതന്ത്രമായി വ്യാപാരം ചെയ്യാന്‍ പ്രാപ്തരാക്കും. കൂടുതല്‍ ലാഭം കാണുന്നിടത്തെല്ലാം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബീഹാറിലെ 9 ഹൈവെ പദ്ധതികളുടെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെതിരായ ആക്ഷേപങ്ങള്‍ക്കെതിരെ സുശീല്‍ കുമാര്‍ മോദി വിമര്‍ശനം ഉന്നയിച്ചു. ബീഹറപം രാജ്യവും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന നേതാവാണ് ഹരിവംശ് നാരായണ്‍ സിംഗ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ബീഹാറിലെ ജനതയെ വേദനിപ്പിച്ചു. പ്രതിപക്ഷത്തിനുള്ള മറുപടി ജനം തിരഞ്ഞെടുപ്പിലൂടെ നല്‍കുമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

അതേസമയം, രാജ്യസഭയില്‍ നിന്നും പ്രതിപക്ഷ എംപിമാരെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര, എളമരം കരീം എന്നിവര്‍ രംഗത്തെത്തി. സംഭവം അവിശ്വസനീയമാണെന്നും ജനാധിപത്യത്തിന്റെ മരണമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. പൂര്‍ണ്ണമായും രാജ്യത്തെ പൗരന്മാര്‍ നരേന്ദ്രമോദിയുടെ സ്വേച്ഛാദിപത്യത്തിന് കീഴിലാകുന്നതിന് മുമ്പ് ശബ്ദമുയര്‍ത്തണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

cmsvideo
  കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam

  കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്നത് പാര്‍ലമെന്ററി ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമാണ്. ഇന്നും ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ആര്‍എസ്എസ് സംഘടനയായ കര്‍ഷക മോര്‍ച്ചയടക്കം ബില്ലിന്‍രെ ദോഷവശങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് ക്യാബിനെറ്റിലെ മന്ത്രിവരെ രാജിവച്ചു. ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു നിയമം സഭയില്‍ കൊണ്ടുവന്നാല്‍ നിയമത്തില്‍ പ്രമേയം അവതരിപ്പിക്കുക. ഭേദഗതി വരുത്തുക, വോട്ടിനിടുക എന്ന മെമ്പറുടെ പ്രാഥമിക അവകാശമാണ് ഇന്നലെ ഹനിക്കപ്പെട്ടതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

  English summary
  Controversial farm bill: PM Narendra Modi has said that some people are misleading farmers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X