മിനിസ്കർട്ട്, സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാൻസ്.. ആൾദൈവമായ ഈ പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും... കാണൂ!!
മുംബൈ: പ്രമോദ് മഹാജന്റെ മകനും രാഷ്ട്രീയ നേതാവുമായ രാഹുല്‍ മഹാജന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. വിവാദ ആള്‍ദൈവമായ രാധേ മാ കുട്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് മഹാജന്റെ മകനായ രാഹുല്‍ ട്വിറ്ററിലിട്ടത്.
വൈകാതെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. ചിത്രങ്ങള്‍ വ്യാജമാണ് എന്ന് പറഞ്ഞ് രാധേ മായുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണം വന്നു. എന്നാല്‍ ഇത് രാധേ മാ തന്നെയാണ് എന്ന് രാഹുല്‍ മഹാജന്‍ തറപ്പിച്ച് പറയുന്നു. സണ്ണി ലിയോണിന്റെ ആരാധികയും വിവാദ ആള്‍ദൈവവുമായ രാധേ മായുടെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും കാണൂ...

രാധേ മാ ഇന്‍ മിനി സ്‌കര്‍ട്ട്
വിവാദ ആള്‍ദൈവമായ രാധേ മാ മിനി സ്‌കര്‍ട്ടിലുള്ള മൂന്ന് ചിത്രങ്ങളാണ് രാഹുല്‍ മഹാജന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ഇത് രാധേ മാ തന്നെ
വെറുതെ പോസ്റ്റ് ചെയ്യുകയല്ല ഇത് രാധേ മാ തന്നെയാണ് എന്ന് രാഹുല്‍ തറപ്പിച്ചു പറയുന്നുമുണ്ട്.

വിശ്വസിക്കാന്‍ പ്രയാസം
രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളുമുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് രാധേ മാ. മുംബൈയിലെ ബോറിവാലിയാണ് ഇവരുടെ കേന്ദ്രം. ഇവരുടെ അനുയായികള്‍ക്ക് ഈ ചിത്രങ്ങള്‍ വിശ്വസിക്കാനും അംഗീകരിക്കാനും കഴിയുന്നതല്ല.

ചോദ്യം ചെയ്യുന്നു
പലരും ട്വിറ്ററില്‍ ഈ ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളെ രാധേ മായുടെ അനുയായികള്‍ വെറുതെ വിടില്ല എന്നും ട്വീറ്റുകളിലുണ്ട്.

സ്വദേശം പഞ്ചാബ്, ആള്‍ദൈവമായത് ഇങ്ങനെ
ഇരുപത്തിമൂന്നാം വയസ്സിലാണ് സ്വയം ആത്മീയാചാര്യയയായി രാധേ മാ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരിലാണ് രാധേ മാ എന്ന രാധിക ജനിച്ചതും വളര്‍ന്നതും.

രാഹുല്‍ മഹാജന്‍ ചില്ലറക്കാരനല്ല
വിവാദങ്ങളുണ്ടാക്കി പ്രശസ്തനാകാന്‍ വേണ്ടിയല്ല രാഹുല്‍ ഈ പോസ്റ്റ് ഇട്ടതെന്ന് വ്യക്തം. മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ പ്രമേദ് മഹാജന്റെ മകനാണ് രാഹുല്‍ മഹാജന്‍. രാഷ്ട്രീയത്തിലും ഒരു കൈ നോക്കുന്ന രാഹുല്‍ റിയാലിറ്റി ഷോ അവതാരകന്‍ കൂടിയാണ്.

സണ്ണി ലിയോണിന്റെ ആരാധികയോ?
സണ്ണി ലിയോണിന്റെ ആരാധിക എന്നാണ് രാധേ മായെക്കുറിച്ച് പറയുന്നത്. ഇവര്‍ക്കെതിരെ സ്ത്രീധന പീഢനത്തിന് പരാതി നല്‍കിയ മുംബൈ സ്വദേശിനിയാണ് രാധേ മാ സണ്ണി ലിയോണിന്റെ ചിത്രങ്ങള്‍ കണ്ട് ചുവടുവെക്കാറുണ്ട് എന്ന കാര്യം ആരോപിച്ചത്.

അനുയായികളുമായുള്ള ബന്ധം വഷളാണ്?
തന്റെ ആരാധകരെ രാധേ മാ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യാറുണ്ട് എന്നാണ് ഇവര്‍ നടത്തുന്ന മറ്റൊരു ആരോപണം.

ആരോപണങ്ങള്‍ കടുത്തതാണ്
രാധേ മായുടെ സ്വകാര്യ ഭാഗങ്ങളില്‍ വരെ അനുയായികള്‍ സ്പര്‍ശിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

സ്ത്രീധനക്കേസില്‍ പെട്ടത്
മുംബൈ സ്വദേശിനിയായ നിക്കി ഗുപ്ത 32 കാരിയാണ് രാധേ മായ്‌ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ് കൊടുത്തത്. ഭര്‍ത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുന്നു എന്നാണ് പരാതി.

ആവശ്യപ്പെട്ടത് 7 ലക്ഷം
രാധേ മായും ഇവരോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടത്രെ. 7 ലക്ഷം രൂപയാണ് രാധേ മാ ആവശ്യപ്പെട്ടത് എന്നാണ് പരാതി.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
രാധേ മായുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പ്രശസ്തരും അല്ലാത്തവരുമായി ഇഷ്ടം പോലെ ആളുകള്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്.

സത്‌സംഗങ്ങള്‍ തന്നെയോ
സത്‌സംഗ പരിപാടിക്കിടെ ആരാധകരോടൊപ്പം അശ്ലീല നൃത്തം ചവിട്ടാറുണ്ട് രാധാ മേ എന്നാണ് മറ്റൊരു സ്ത്രീ ആരോപിക്കുന്നത്

രാജ്യത്തെ ഏറ്റവും പ്രശസ്ത?
രാജ്യത്തെ ഏറ്റവും പ്രശസ്തയായ ആള്‍ദൈവമാണ് രാധാ മേ എന്നാണ് കരുതപ്പെടുന്നത്.

വിവാദം പുത്തരിയല്ല
ഇതിന് മുമ്പും ഇഷ്ടം പോലെ വിവാദങ്ങളില്‍ രാധാ മേ പെട്ടിട്ടുണ്ട്. കുംഭമേളയുമായി ബന്ധപ്പെട്ട വിവാദം ഇങ്ങനെയായിരുന്നു

രാധാ മേയുടെ കുഭമേള വിവാദം
കഴിഞ്ഞവര്‍ഷം ഓഗസ്തില്‍ ഹരിദ്വാറില്‍വെച്ച് രാധേ മാ ജുന അഘാഡയുടെ മഹാമണ്ഡലേശ്വറായി അഭിഷിക്തയായിരുന്നു. പലവിധ ആരോപണങ്ങളുടെ പേരില്‍ ഏതാനും ദിവസങ്ങള്‍ക്കകം അവരെ ഈ സ്ഥാനത്ത് നിന്നും നീക്കി.












Click it and Unblock the Notifications