കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസംഗം; സാക്കിർ നായികിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി, മലേഷ്യയിൽ വിലക്ക്!

Google Oneindia Malayalam News

വിവാദ പ്രസംഗം നടത്തിയ സാക്കിർ‌ നായികിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി രംഗത്ത്. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനെതിരെയാണ് പ്രധാനമന്ത്രി മഹാതിർ മൂഹമ്മദ് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരെയായിരുന്നു സാക്കീർ നായികിന്റെ പ്രസംഗം. മലേഷ്യയിൽ നായിക്കിന്റെ പ്രസംഗത്തിന് വിലക്ക് ഏർപ്പെടുത്തി.

<strong>ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!</strong>ഒമ്പതാം ക്ലാസ്കാരിയുടെ പ്രണയത്തെ എതിർത്തു;അച്ഛന്റെ പാലിൽ ഉറക്ക് ഗുളിക കലർത്തി, കുത്തിക്കൊന്നു!

പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജർ ഉടൻ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‍ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നുമായിരുന്നു സാക്കിർ നായിക്കിന്റെ വിവാദ പ്രസ്താവന. ഇതിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി രംഗത്തെത്തുകയായിരുന്നു. വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ അവകാശമില്ല

രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ അവകാശമില്ല


രാജ്യത്ത് രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്ന് മഹാതിർ മുഹമ്മദ് പറഞ്ഞു. സംഭവത്തിൽ നായിക്കിനെ രണ്ടാമതും ചോദ്യംചെയ്യുമെന്നാണ് മലേഷ്യൻ അധികൃതർ‌ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്നു

ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്നു


മലേഷ്യയിലെ ഹിന്ദുക്കള്‍ ഇന്ത്യന്‍ സര്‍ക്കാരിനെയാണ് പിന്തുണയ്ക്കുന്നത്. അവര്‍ക്ക് മലേഷ്യയോട് ഒരു കൂറുമില്ലെന്നും സാക്കിര്‍ നായിക്ക് പറഞ്ഞിരുന്നു. രാജ്യത്തെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനാണ് നായിക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. സാക്കിര്‍ നായിക് വര്‍ഗീയ രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് താല്‍പര്യപ്പെടുന്നതെന്ന് പ്രസ്താവനയില്‍ നിന്ന് വ്യക്തമാണെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാധീര്‍ പറഞ്ഞു.

പ്രഭാഷണങ്ങൾക്ക് നിരോധനം

പ്രഭാഷണങ്ങൾക്ക് നിരോധനം

ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും എതിരെ ഞാനൊരിക്കലും അങ്ങനെ പറയില്ല. പക്ഷേ അദ്ദേഹം പറഞ്ഞു. അത് രാഷ്ട്രീയമാണെന്നും മഹാധീര്‍ പറഞ്ഞു. അതേസമയം മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.

193 കോടി രൂപയുടെ കള്ളപ്പണം

193 കോടി രൂപയുടെ കള്ളപ്പണം

അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായിക് നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. മുംബൈയിലെ പ്രത്യേക കോടതിയിലാണ് ഇത്തരത്തിൽ ആവശ്യപ്പെട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലാണ് കോടതി ഇടപെടലുണ്ടായിരുന്നത്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയെന്നാരോപിച്ച് 2016ല്‍ എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് 193 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇഡി സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തത്. ‌

മതപരിവര്‍ത്തനവും ഭീകരവാദവും

മതപരിവര്‍ത്തനവും ഭീകരവാദവും

2007നും 2011നുമിടയില്‍ സാക്കിര്‍ നായിക്ക് മുംബൈയില്‍ പീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടും ഭീകര പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിനുമാണെന്ന് ഇഡി ആരോപിച്ചിരുന്നു. നേരത്തെ ജോഹോർ, സെലങ്കൂർ, പെനാംഗ്, കേഡ, പെർലിസ്, സരാവക് എന്നിവിടങ്ങളിലും നായികിന്റെ മതപ്രഭാഷണത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മലേഷ്യയിലെ മെലാക്ക പ്രവിശ്വയിലും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

English summary
Controversial preacher Zakir Naik banned from giving speeches in Malaysia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X