കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക് ഇന്ന് ഇന്ത്യയിലെത്തും!!! സുരക്ഷ ശക്തമാക്കി

  • By Sandra
Google Oneindia Malayalam News

ദില്ലി: ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഇന്ത്യയിലെത്തിയേക്കും. മക്ക തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ ഇന്ന് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാക്കയിലെ റസ്‌റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ സാക്കിറില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടിരുന്നു എന്ന കണ്ടെത്തലോടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുംബൈയിലെത്തുന്ന സാക്കിര്‍ മാധ്യമങ്ങളെ കണ്ടേക്കും എന്നും സൂചനയുണ്ട്.

ഇന്ത്യയിലെത്തുന്നതോടെ മുംബൈ പോലീസും എന്‍ഐഎയും സാക്കിറിന് സമന്‍സ് അയച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. മുംബൈ വിമാനത്താവളത്തില്‍ എത്തുന്നതോടെ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷത്തിലായാരിക്കും സാക്കിറെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

zakir-11

സാക്കിറിന് പിന്തുണയുമായി എത്തുന്നവരുടെ പ്രതിഷേധം കണക്കിലെടുത്ത് മുംബൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാക്കിര്‍ സ്ഥാപകനായിട്ടുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മുമ്പിലും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സാക്കിറിന്റെ പീസ് ടിവിക്ക് ബംഗ്ലാദേശ് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലും ചാനലിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ലൈസന്‍സില്ലാതെയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ വിലക്ക്!!! അന്വേഷണത്തിന് 9 സംഘങ്ങള്‍സാക്കിര്‍ നായിക്കിന് ഇന്ത്യയില്‍ വിലക്ക്!!! അന്വേഷണത്തിന് 9 സംഘങ്ങള്‍

English summary
controversial Islamic preacher Zakir Naik came back to India today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X