കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ചിത്രം സർക്കാരിലെ വിവാദ രംഗങ്ങൾ നീക്കി; കേരളത്തിൽ ബാധകമല്ല

  • By Goury Viswanathan
Google Oneindia Malayalam News

ചെന്നൈ: തീയേറ്ററുകളിൽ എത്തിയതുമുതൽ വലിയ വിവാദങ്ങളാണ് വിജയ് ചിത്രം സർക്കാരിന് പിന്നാലെ കൂടിയത്. ചിത്രത്തിന്റെ വ്യാജപതിപ്പിറങ്ങിയതു മുതൽ തമിഴ്നാട് സർക്കാരിന്റെ ഭീഷണി വരെ നേരിടേണ്ടി വന്നു വിജയിയുടെ ഈ സർക്കാരിന്. തമിഴ് സിനിമാ ലോകം മുഴുവൻ പിന്തുണയുമായി എത്തിയിരുന്നെങ്കിലും സർക്കാരിന്റെ ഭീഷണിക്ക് മുമ്പിൽ ഒടുവിൽ അണിയറപ്രവർത്തകർ മുട്ടുമടക്കുകയാണ്.

സർക്കാർ ചിത്രത്തിൽ വിവാദ രംഗങ്ങൾ നീക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തമിഴ്നാട് സർക്കാരിനെ ചൊടിപ്പിച്ച രംഗങ്ങൾ നീക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. രാഷ്ട്രീയ സൂചകങ്ങളുള്ള ചില രംഗങ്ങളുടെ പേരിൽ ചിത്രത്തിനെതിരെ പ്രതിഷേധക്കാർ തെരുവിലേക്കിറങ്ങുകയായിരുന്നു.

 സർക്കാരിന്റെ ഭീഷണി

സർക്കാരിന്റെ ഭീഷണി

സർക്കാരിനെ മോശമായി ചിത്രീകരിക്കുന്ന ചിത്രത്തിലെ ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി എഐഡിഎംകെ മന്ത്രിമാർ കൂട്ടത്തോടെ രംഗത്ത് വന്നിരുന്നു. തമിഴ്നാട് സർക്കാരിലെ വാർത്താവിനിമയ വകുപ്പ് മന്ത്രി കടമ്പൂർ രാജു ഭീഷണിയുടെ സ്വരത്തിലാണ് അണിയറ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത്. സ്വമേധയാ രംഗങ്ങൾ നീക്കിയില്ലെങ്കിൽ സർക്കാരിന് തുടർനടപടികൾ എടുക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.

ചൊടിപ്പിച്ച രംഗങ്ങൾ

ചൊടിപ്പിച്ച രംഗങ്ങൾ

ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് വിജയി- മുരുകദോസ് കൂട്ടുകെട്ടിലിറങ്ങിയ സർക്കാർ. പാലഭിഷേകവും കൂറ്റൻ കട്ടൗട്ടുകളുമൊക്കെയായി ആരാധകർ ആഘോഷമാക്കുന്ന വിജയ് ചിത്രം പക്ഷെ ഇക്കുറി വലിയ പ്രതിഷേധങ്ങൾക്ക് കളമൊരുക്കുകയായിരുന്നു. തമിഴ്നാട് സർക്കാരിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് ചിത്രമെന്നാണ് ആക്ഷേപം. സർക്കാർ സജന്യമായി നൽകുന്ന ഗൃഹോപകരണങ്ങൾ ജനങ്ങൾ തീയിലേക്ക് വലിച്ചെറിയുന്നതും മുഖ്യമന്ത്രിയെ കൂടെയുള്ളവർ അമിത മരുന്ന് നൽകി കൊലപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള രംഗങ്ങളാണ് മന്ത്രിമാകെ ചൊടിപ്പിച്ചത്. വരലക്ഷ്മി ശരത് കുമാർ അവതരപ്പിക്കുന്ന കഥാപാത്രത്തിന് ജയലളിതയുമായി സാമ്യമുണ്ടെന്ന് നേരത്തെ ചർച്ചകളുണ്ടായിരുന്നു.

അറസ്റ്റ് ചെയ്യാൻ നീക്കം

അറസ്റ്റ് ചെയ്യാൻ നീക്കം

സർക്കാരിന്റെ സംവിധായകൻ എ ആർ മുരുകദോസിന്റെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടോടെ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. സംവിധായകനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മുരുകദോസ് വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിച്ചു. ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എആർ മുരുകദോസിനെതിരെ ചെന്നൈയിൽ പരാതി ലഭിച്ചിട്ടുണ്ട്.

പ്രതിഷേധം തെരുവിലേക്കും

പ്രതിഷേധം തെരുവിലേക്കും

സർക്കാരിനെതിരെ അണ്ണാ ഡിഎംകെ പ്രവർത്തരുടെ പ്രതിഷേധം തമിഴ്നാട്ടിൽ അതിവേഗം പടരുകയായിരുന്നു. മധുരയിലും കോയമ്പത്തൂരും പാർട്ടി പ്രവർത്തകർ തീയേറ്ററുകൾക്ക് നേരെ ആക്രമണം നടത്തി. തീയേറ്ററിന് മുമ്പിൽ സ്ഥാപിച്ചിരുന്ന വിജയിയുടെ കൂറ്റൻ കട്ടൗട്ട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ഇതോടെ മധുരയിൽ ഷോ റദ്ദാക്കുകയായിരുന്നു. ചെന്നൈയിൽ പോലീസ് കാവലിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.

വിവാദരംഗങ്ങൾ നീക്കി

വിവാദരംഗങ്ങൾ നീക്കി

വിവാദ രംഗങ്ങൾ നീക്കാതെ പ്രദർശനം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. തീയേറ്റർ ഉടമകൾക്ക് നേരെയും ഭീഷണിയുണ്ട്. ഇതോടെയാണ് വിവാദ രംഗങ്ങൾ നീക്കാൻ അണിയറപ്രവർത്തകർ തയാറായത്. സർക്കാർ സൗജന്യമായി നൽകുന്ന സാധനങ്ങൾ അഗ്നിക്കിരയാക്കുന്ന രംഗങ്ങൾ നീക്കം ചെയ്യുമെന്നും വരലക്ഷ്മിയുടെ കഥാപാത്രത്തിന് കോമളവല്ലി എന്ന പേര് ഉപയോഗിക്കില്ലെന്നും നിർമാതാക്കളായ സൺ പിക്ച്ചേഴ്സ് അറിയിച്ചതായി തമിഴ്നാട് തീയേറ്റർ അസോസിയേഷൻ പ്രസിഡന്റ് തിരുപ്പൂർ സുബ്രഹ്മണ്യം അറിയിച്ചു.

കേരളത്തിൽ ബാധകമല്ല

കേരളത്തിൽ ബാധകമല്ല

സർക്കാരിലെ വിവാദ രംഗങ്ങൾ മാറ്റിയത് കേരളത്തിൽ ബാധകമല്ല. തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഇത് ബാധകമല്ലെന്ന് സൺപിക്ചേഴ്സിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പ്രതിഷേധത്തെ തുടർന്ന് നിരവധിയിടങ്ങളിൽ ഷോകൾ റദ്ദാക്കേണ്ടി വന്നു. നിർമാതാവായ കലാനിധി മാരനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

 റെക്കോർഡ് കളക്ടഷൻ

റെക്കോർഡ് കളക്ടഷൻ

പ്രതിഷേധം ആളിക്കത്തുമ്പോഴും റെക്കോർഡ് കളക്ഷൻ നേടി മുന്നേറുകയാണ് സർക്കാർ. ആദ്യ ദിനം തന്നെ 30 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത്. 6.5 കോടി രൂപയായിരുന്നു കേരളത്തിലെ കളക്ഷൻ. പ്രതിഷേധക്കാർ നശിപ്പിക്കാതിരിക്കാൻ പലയിടത്തും തീയേറ്ററുകൾക്ക് മുമ്പിലെ കൊടിതോരണങ്ങളും കട്ടൗട്ടുകളും വിജയ് ആരാധകർ തന്നെ അഴിച്ചുമാറ്റിയിരുന്നു.

 കൂടെയുണ്ട് തമിഴ് സിനിമാ ലോകം

കൂടെയുണ്ട് തമിഴ് സിനിമാ ലോകം

തമിഴ്നാട് സർക്കാർ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് തമിഴ്നാട് സിനിമാലോകം ഉന്നയിക്കുന്നത്. വിമർശനം അംഗീകരിക്കാൻ കഴിയാത്ത സർക്കാർ നിലംപൊത്തുമെന്നാണ് കമൽഹാസൻ പ്രതികരിച്ചത്. പ്രതിഷേധം ചിത്രത്തേയും അതിന്റെ നിർമാതാക്കളെയും അപമാനിക്കുന്നതാണെന്നാണ് സൂപ്പർസ്റ്റാർ രജനികാന്ത് പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന് വേണ്ടി വ്യാപകമായ ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്.

കെഎം ഷാജി അയോഗ്യനായതില്‍ സിപിഎമ്മിന് സന്തോഷം കാണില്ലെന്ന് കെ സുരേന്ദ്രൻ.. എന്താണ് കാരണം?കെഎം ഷാജി അയോഗ്യനായതില്‍ സിപിഎമ്മിന് സന്തോഷം കാണില്ലെന്ന് കെ സുരേന്ദ്രൻ.. എന്താണ് കാരണം?

പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ!! ഒരു കുപ്രസിദ്ധ പയ്യനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ, കാണൂ

English summary
controversial scenes deleted from vijay movie sarkkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X