കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശവിരുദ്ധര്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ട നല്‍കും':അനുരാഗ് ഠാക്കൂറിനെ ആവര്‍ത്തിച്ച് കര്‍ണാടക മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ദേശവിരുദ്ധരെ വെടിവെച്ചിടണമെന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയെ പിന്തുണച്ച് കർണാടക ടൂറിസം മന്ത്രി സിടി രവിയും രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ദേശവിരുദ്ധര്‍ക്കെതിരേ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഭീകരവാദികളായ അജ്മല്‍ കസബിന്റെയും യാക്കൂബ് മേമന്റെയും വധത്തെ എതിർത്തവരും പൗരത്വ നിയമത്തെ കുരിച്ച് വ്യാജ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളുമാണെന്നും കർണാടക മന്ത്രി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രക്ഷോഭം നടത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പ്രസ്താവന അനുരാഗ് ഠാക്കൂർ പറഞ്ഞത്. ഇതേസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുപ്പതിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥി കൂടിയായ കപില്‍ മിശ്രയെ പ്രചാരണങ്ങളില്‍ നിന്ന് കമ്മീഷന്‍ നേരത്തെ വിലക്കിയിരുന്നു.

CT Ravi

ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെയും പരാമർ‌ശം ഉയരുന്നത്. . ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്രഗവണ്‍മെന്റ് വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ വിവാദ പരാമര്‍ശം.

English summary
Controversial speech; Karnataka BJP minister supports Anurag Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X