കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ വിധി; മുംബൈ ഹൈക്കോടതി ജഡ്ജിക്ക് 150 കോണ്ടം അയച്ച് കൊടുത്ത് യുവതിയുടെ പ്രതിഷേധം

Google Oneindia Malayalam News

മുംബൈ: പോക്‌സോ നിയമപ്രകാരം ലൈംഗിക പീഡനക്കേസുകളിൽ അടുത്തിടെയുണ്ടായ വിവാദ വിധിന്യായങ്ങൾക്കെതിരെ പ്രതിഷേധിച്ച് യി ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിക്ക് 150 കോണ്ടം അയച്ച് യുവതിയുടെ പ്രതിഷേധം.ജസ്റ്റിസ് പുഷ്പ വി ഗണേദിവാലയ്ക്കാണ് അഹമ്മദാബാദ് സ്വദേശിയും പൊളിറ്റിക്കൽ അനലിസ്റ്റുമായി ദേവശ്രീ ത്രിവേദി കോണ്ടം അയച്ചത്.ജസ്റ്റിസിന്റെ ചേംബർ, ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിന്റെ രജിസ്ട്രി, മുംബൈയിലെ പ്രിന്‍സിപ്പിള്‍ സീറ്റ് എന്നിവയടക്കം 12 വ്യത്യസ്ത ഇടങ്ങളിലേക്കാണ് ഇവർ കോണ്ടം പാർസലായി അയച്ചത്.

Mumbai High Court

ജസ്റ്റിസ് ഗണേദിവാലയുടെ ജനുവരി 19 ലെ വിധിന്യായത്തെ പരാമർശിച്ചാണ് ത്രിവേദിയുടെ ന‌ടപടി. പ്രായപൂർത്തിയാകാത്ത ഒരു വ്യക്തിയുടെ മാറിടത്തിൽ നേരിട്ടല്ലാതെ സ്പർശിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കരുതാനാവില്ലെന്നായിരുന്നു വിവാദമായ വിധി. മറ്റൊരു പോക്സോ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ആളുടെ കയ്യില്‍ പിടിക്കുന്നതോ പാന്‍റ്സിന്‍റെ സിപ്പ് ഊരിപ്പിക്കുന്നതോ പോക്സോ നിയമപ്രകാരം ലൈംഗീകാതിക്രമമായി കണക്കാക്കുവാനാവില്ലെന്നും ജസ്റ്റിസ് പുഷ്പ വി ഗണേദിവാല വിധിച്ചിരുന്നു.

"എനിക്ക് അനീതി സഹിക്കാൻ കഴിയില്ല. ജസ്റ്റിസ് ഗണേദിവാലയുടെ വിധി കാരണം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നീതി ലഭിച്ചില്ല. ജസ്റ്റിസ് ഗണേദിവാലയെ സസ്പെൻഡ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു," ത്രിവേദി പറഞ്ഞു."ഒരു സ്ത്രീയെന്ന നിലയിൽ, ഞാൻ ഒരു തെറ്റും ചെയ്തതായി എനിക്ക് തോന്നുന്നില്ല. എനിക്ക് ഒരു കുറ്റബോധവുമില്ല. സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളണം. ജസ്റ്റിസ് ഗണേദിവാലയുടെ ഈ ഉത്തരവ് പ്രകാരം, പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പുരുഷൻമാർ സ്വതന്ത്രരാവികയാണെന്നും അവർ പറഞ്ഞു.

അതേസമയം, തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു പാക്കറ്റും ലഭിച്ചിട്ടില്ലെന്ന് നാഗ്പൂർ ബെഞ്ചിന്റെ രജിസ്ട്രി ഓഫീസ് അറിയിച്ചു. ഇത് വ്യക്തമായ അവഹേളനമാണെന്നും ത്രിവേദിക്കെതിരെ നടപടിയെടുക്കണമെന്നും നാഗ്പൂർ ബാർ അസോസിയേഷന്‍ മുതിർന്ന അഭിഭാഷകൻ ശ്രീരംഗ് ഭണ്ഡാർക്കർ ആവശ്യപ്പെട്ടു.

2019 ഫെബ്രുവരിയിൽ ആണ് മുംബൈ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ജസ്റ്റിസ് ഗണേദിവാല നിയമിതയായത്. രണ്ടു വര്‍ഷം പൂര്‍ത്തിയായ പിന്നാലെ 2021 ജനുവരിയിൽ സുപ്രീം കോടതി കൊളീജിയം ഇവരെ സ്ഥിരം ജഡ്ജിയാക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാല്‍ വിവാദ വിധികളുടെ പശ്ചാത്തലത്തിൽ കൊളീജിയം ശുപാര്‍ശകള്‍ പിന്‍വലിക്കുകയായിരുന്നു.

 വിഎസ് സുനിൽ കുമാർ ഇല്ലേങ്കിൽ ആര്? തൃശ്ശൂരിൽ ഉത്തരം കണ്ടെത്തി സിപിഎം, മുൻ എംഎൽഎ ഇറങ്ങും? വിഎസ് സുനിൽ കുമാർ ഇല്ലേങ്കിൽ ആര്? തൃശ്ശൂരിൽ ഉത്തരം കണ്ടെത്തി സിപിഎം, മുൻ എംഎൽഎ ഇറങ്ങും?

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും;ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ,മന്ത്രിസഭ തിരുമാനംആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും;ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ,മന്ത്രിസഭ തിരുമാനം

നെടുമങ്ങാട് ഇടതിനെ മലർത്തിയടിക്കാനുറച്ച് കോൺഗ്രസ്; യുവ നേതാവ് ഇറങ്ങും,ആവേശമായി ലോക്സഭ കണക്കുകളുംനെടുമങ്ങാട് ഇടതിനെ മലർത്തിയടിക്കാനുറച്ച് കോൺഗ്രസ്; യുവ നേതാവ് ഇറങ്ങും,ആവേശമായി ലോക്സഭ കണക്കുകളും

English summary
Controversial verdict; Woman sends 150 condoms to Mumbai High Court judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X