പേരില്‍ 'അല്ലാഹു' പറ്റില്ലെന്ന്,സ്വകാര്യ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് മനുഷ്യാവകാശ സംഘടന
പേരിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.
ഹൈദരാബാദ്: പേരിലെ അസ്വഭാവികത കാരണം കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നു. അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ താമസക്കാരായ ദമ്പതികളുടെ പരാതിയെ തുടര്‍ന്നാണ് ജോര്‍ജ്ജിയ മനുഷ്യാവകാശ സംഘടന തെലങ്കാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തെലങ്കാന സ്വദേശികളായ ദമ്പതികളുടെ മകളുടെ പേരിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതുകാരണം നിലവില്‍ 22 മാസം പ്രായമായ കുട്ടിക്ക് ഇതേവരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പേരില്‍ അല്ലാഹു എന്നുള്ളതും മാതാവിന്റെയോ പിതാവിന്റെയോ പേരുകള്‍ ചേര്‍ക്കാത്തതും കാരണമാണ് ജനന സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചിരിക്കുന്നത്.

സുലേഖ ഗ്രേസ്ഫുള്‍ ലാറൈന്‍ അല്ലാഹ്...
തെലങ്കാന സ്വദേശികളുടെ പെണ്‍കുഞ്ഞിനാണ് പേരിലെ വ്യത്യസ്ത കാരണം ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. നിലവില്‍ 22 മാസം പ്രായമായ പെണ്‍കുട്ടിയുടെ പേര് സുലേഖ ഗ്രേസ്ഫുള്‍ ലാറൈന്‍ അല്ലാഹ് എന്നാണ്.

പേരിലെ അസ്വഭാവികത...
എന്നാല്‍ ജനനം കഴിഞ്ഞ് നാളിത്രയായിട്ടും സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്കാന് തയ്യാറായിട്ടില്ല. കുട്ടിയുടെ പേരില്‍ അല്ലാഹു എന്നുള്ളതും, കുട്ടിയുടെ അവസാന പേരിന് മുന്‍പ് അച്ഛന്റെയോ അമ്മയുടെയോ പേര് വെയ്ക്കണമെന്നുമാണ് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.

മനുഷ്യാവകാശ സംഘടന...
പേരിലെ അസ്വഭാവികത കാരണം, ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലുള്ള ദമ്പതികള്‍ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്. തുടര്‍ന്നാണ് ജോര്‍ജ്ജിയ മനുഷ്യാവകാശ സംഘടന വിഷയത്തില്‍ ഇടപെടുന്നതും, തെലങ്കാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുന്നതും.

സര്‍ക്കാര്‍ ഇടപെടേണ്ട...
കുട്ടിക്ക് പേരിടുന്നതെല്ലാം ദമ്പതികളുടെ ഇഷ്ടമാണെന്നും, വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നുമാണ് സംഘടന സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications