കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരില്‍ 'അല്ലാഹു' പറ്റില്ലെന്ന്,സ്വകാര്യ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് മനുഷ്യാവകാശ സംഘടന

പേരിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.

Google Oneindia Malayalam News

ഹൈദരാബാദ്: പേരിലെ അസ്വഭാവികത കാരണം കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടുന്നു. അമേരിക്കയിലെ ജോര്‍ജ്ജിയയില്‍ താമസക്കാരായ ദമ്പതികളുടെ പരാതിയെ തുടര്‍ന്നാണ് ജോര്‍ജ്ജിയ മനുഷ്യാവകാശ സംഘടന തെലങ്കാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

തെലങ്കാന സ്വദേശികളായ ദമ്പതികളുടെ മകളുടെ പേരിലെ അസ്വഭാവികത ചൂണ്ടിക്കാട്ടിയാണ് തെലങ്കാന സംസ്ഥാന സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതുകാരണം നിലവില്‍ 22 മാസം പ്രായമായ കുട്ടിക്ക് ഇതേവരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പേരില്‍ അല്ലാഹു എന്നുള്ളതും മാതാവിന്റെയോ പിതാവിന്റെയോ പേരുകള്‍ ചേര്‍ക്കാത്തതും കാരണമാണ് ജനന സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചിരിക്കുന്നത്.

സുലേഖ ഗ്രേസ്ഫുള്‍ ലാറൈന്‍ അല്ലാഹ്...

സുലേഖ ഗ്രേസ്ഫുള്‍ ലാറൈന്‍ അല്ലാഹ്...

തെലങ്കാന സ്വദേശികളുടെ പെണ്‍കുഞ്ഞിനാണ് പേരിലെ വ്യത്യസ്ത കാരണം ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരിക്കുന്നത്. നിലവില്‍ 22 മാസം പ്രായമായ പെണ്‍കുട്ടിയുടെ പേര് സുലേഖ ഗ്രേസ്ഫുള്‍ ലാറൈന്‍ അല്ലാഹ് എന്നാണ്.

പേരിലെ അസ്വഭാവികത...

പേരിലെ അസ്വഭാവികത...

എന്നാല്‍ ജനനം കഴിഞ്ഞ് നാളിത്രയായിട്ടും സര്‍ക്കാര്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായിട്ടില്ല. കുട്ടിയുടെ പേരില്‍ അല്ലാഹു എന്നുള്ളതും, കുട്ടിയുടെ അവസാന പേരിന് മുന്‍പ് അച്ഛന്റെയോ അമ്മയുടെയോ പേര് വെയ്ക്കണമെന്നുമാണ് അധികൃതര്‍ പറഞ്ഞെന്നാണ് ആരോപണം.

മനുഷ്യാവകാശ സംഘടന...

മനുഷ്യാവകാശ സംഘടന...

പേരിലെ അസ്വഭാവികത കാരണം, ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലുള്ള ദമ്പതികള്‍ മനുഷ്യാവകാശ സംഘടനയെ സമീപിച്ചത്. തുടര്‍ന്നാണ് ജോര്‍ജ്ജിയ മനുഷ്യാവകാശ സംഘടന വിഷയത്തില്‍ ഇടപെടുന്നതും, തെലങ്കാന സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുന്നതും.

സര്‍ക്കാര്‍ ഇടപെടേണ്ട...

സര്‍ക്കാര്‍ ഇടപെടേണ്ട...

കുട്ടിക്ക് പേരിടുന്നതെല്ലാം ദമ്പതികളുടെ ഇഷ്ടമാണെന്നും, വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നുമാണ് സംഘടന സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നത്.

English summary
Controversy over girl’s name, Human Rights Organisation of Georgia files case against TS Govt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X