ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ;വിവാദം
ബെംഗളൂരു; ആർ എസ് എസ് സ്ഥാപക നേതാവ് കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം കർണാടകയിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ സംഭവം വിവാദത്തിൽ. 2022-2023 അധ്യയന വർഷത്തെ പത്താം ക്ലാസിലെ കന്നട ഭാഷ പുസ്തകത്തിലാണ് പ്രസംഗം ഉൾപ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെ പ്രസംഗം ഒഴിവാക്കിയാണ് തീരുമാനം. നടപടിക്കെതിരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും (എ ഐ ഡി എസ് ഒ) ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റിയും (എ ഐ എസ് ഇ സി) രംഗത്തെത്തി.

'നമ്മുടെ നവോത്ഥാന നായകരും മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളും ജനാധിപത്യപരവും ശാസ്ത്രീയവും മതേതരവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ആഗ്രഹിച്ചത്. പക്ഷേ, ഇതുവരെ ഭരിച്ച എല്ലാ രാഷ്ട്രീയ പാർട്ടികളും പാഠപുസ്തകങ്ങളിൽ തങ്ങളുടെ അജണ്ട കുത്തി നിറയ്ക്കുകയാണ്', സംഘടനകൾ വിമർശിച്ചു.
23-ാം വയസ്സിൽ ജീവൻ ബലിയർപ്പിച്ച മഹാനായ വിപ്ലവകാരി ഭഗത് സിങ്ങിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കി, ആളുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വർഗീയ വിദ്വേഷം പരത്തിയ ആർ എസ് എസ് സ്ഥാപകന്റെ പ്രസംഗമാണ് എഴുതി ചേർത്തിരിക്കുന്നത്. ഭഗത് സിംഗ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മഹാനായ വിപ്ലവകാരികളോട് ഭരണകക്ഷിയായ ബി ജെ പിക്കും സംഘപരിവാറിനും യാതൊരു പരിഗണനയും ഇല്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, സാറാ അബൂബക്കറിന്റെ 'യുദ്ധ', എ.എൻ. മൂർത്തി റാവുവിന്റെ 'വ്യഗ്രഗീതേ' എന്നിവയും നീക്കം ചെയ്തിട്ടുണ്ട്, എ ഐ ഡി എസ് ഒ പ്രസ്താവനയിൽ പറഞ്ഞു.
ഹെഡ്ഗേവാറിന്റെ പ്രസംഗത്തിനൊപ്പം ശിവാനന്ദ കലവെയപടെ സ്വദേശി സുത്രദ സരല ഹബ്ബ, എം ഗോവിന്ദ പൈയുടെ നാസു പ്രാസ ബിട്ട കഥൈ എന്നിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പാഠപുസ്തക പരിഷ്കരണത്തിനായി നിയമിച്ച സമിതിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വിദ്യാഭ്യാസരംഗത്ത് ബിജെപി അജണ്ട ഉൾപ്പെടുത്താനാണ് സർക്കാർ ഈ കമ്മിറ്റി രൂപീകരിച്ചതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഈ പാഠഭാഗങ്ങൾ നീക്കം സർക്കാർ എത്രയും വേഗം തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
എഴുത്തുകാരനായ രോഹിത് ചക്രതീർത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പരിഷ്കരണ സമിതിയാണ് ഹെഡ്ഗേവാറിന്റെ പ്രസംഗത്തിന്റെ പാഠം സിലബസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്.
'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം












Click it and Unblock the Notifications