അലിഗഢിലെ മതപരിവര്‍ത്തന പരിപാടിക്ക് പോലീസിന്റെ അനുമതിയില്ല
അലിഗഢ്: മൂസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന പരിപാടിക്ക് അനുമതി നല്‍കില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഖര് വാപസി എന്ന പേരില്‍ ഡിസംബര്‍ 25 ന് മതപരിവര്‍ത്തന പരിപാടി സംഘടിപ്പിക്കും എന്നാണ് ആര്‍എസ്എസിന്റെ ഭാഗമായ ധരം ജാഗരണ്‍ സമന്വയ് വിഭാഗ് പ്രഖ്യാപിച്ചിരുന്നത്.
മതപരിവര്‍ത്തനമോ അതിന് സമാനമായതോ ആയ ഒരു പരിപാടിക്കും ഡിസംബര്‍ 25 ന് അനുമതി നല്‍കില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദ ബിജെപി എംപി യോഗി ആദിത്യനാഥ് ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് അനുമതി നിഷേധിച്ചാല്‍ അതിനെ തെരുവില്‍ നേരിടുമെന്ന പ്രഖ്യാപനവുമായി ബജ്റംഗ് ദളും രംഗത്തെത്തിയിട്ടുണ്ട്.
നാലായിരം ക്രിസ്ത്യാനികളേയും ആയിരം മുസ്ലീങ്ങളേയും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരും എന്നാണ് ധരം ജാഗരണ്‍ സമന്വയ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുകാലത്ത് രജപുത്രരുടെ കൈയ്യിലായിരുന്ന അലിഗഢ് മുസ്ലീങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്ന സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ബിജെപിയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഇത് മത പരിവര്‍ത്തനമല്ല, ഹിന്ദുമതത്തിലേക്കുള്ള അവരുടെ തിരിച്ച് വരവ് മാത്രമാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.
ആഗ്രയില്‍ 57 കുടുംബങ്ങളില്‍ നിന്നായി 200 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത് വലിയ വിവാദമായിരുന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് മതം മാറ്റിയതെന്ന വാദവുമായി പിന്നീട് ഇവരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു.
അലിഗഢിനെ കൂടാതെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ ബറേലിയിലും ഖര് വാപസി പരിപാടി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. അറുപത് കുടുംബങ്ങള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായിട്ടുണ്ടെന്നാണ് വിഎച്ച്പി ജില്ലാ നേതാവ് ഹരീഷ് ചന്ദ്ര ശര്‍മ വ്യക്തമാക്കിയിട്ടുള്ളത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications