കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൈയ്യടികളും ദീപം തെളിയിക്കലും പ്രവര്‍ത്തിയില്‍ കാണിക്കൂ'; പിന്തുണ തേടി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആരോഗ്യരംഗത്തെ പ്രവര്‍ത്തകരും. വലിയൊരു പ്രതിസന്ധ ഘട്ടത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഈ സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ തേടിയിരിക്കുകയാണ് കേന്ദ്രം.

ജനങ്ങളുടെ കയ്യടികളും ദീപം തെളിയിക്കലും പ്രവര്‍ത്തിയില്‍ കൊണ്ട് വന്ന് ആരോഗ്യപ്രവര്‍ത്തകരെ പിന്തുണക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജനലുകളിലും ബാല്‍തക്കണിയിലും ഇരുന്ന് നിങ്ങള്‍ പ്രകടിപ്പിച്ച ആദരം മികച്ച പെരുമാറ്റത്തിലേക്കും ആരോഗ്യപ്രവര്‍ത്തകരോടുള്ള സഹാനുഭൂതിയിലേക്കും മാറാനായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായിപ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തപ്പോള്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന.

lav aggarval

'നിങ്ങളുടെ കയ്യടികളും ദീപം തെളിയിക്കലുമെല്ലാം പ്രവൃത്തിയില്‍ കൊണ്ട് വരൂ. ആരോഗ്യപ്രവര്‍ത്തരോട് മോശമായി പ്രരുമാറുന്ന രീതിയില്‍ ഒരു സംഭവമുണ്ടായാല്‍ അത് കൊറോണക്കെതിരെ പോരാടുന്ന ഓരോരുത്തരേയും നിരാശയിലാക്കുന്നു.' കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ദില്ലിയില്‍ വാര്‍ത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് ഇതുവരേയും കൊറോണ വൈറസ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കരുതലാണ് വേണ്ടതെന്നും ലവ് അഗര്‍വാള്‍ കൂട്ടിചേര്‍ത്തു.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയായിരു്‌നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കൂടിക്കാഴ്ച.

ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിച്ചില്ലേങ്കില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മള്‍ പരാജയപ്പെട്ടേക്കും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ 100 ശതമാനവും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം, മന്ത്രി പറഞ്ഞു. അതേസമയം ചില സംസ്ഥാനങ്ങള്‍ കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെ നേരിടാന്‍ 4100 രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
കോറോണയുടെ കണ്ണും കാതും പൊട്ടിക്കുന്ന മോദിജി | Oneindia Malayalam

ലോക്ക് ഡൗണ്‍ തുടരുമോയെന്ന കാര്യത്തില്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിലക്കുകള്‍ തുടരണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെ കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 11 ഓളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

English summary
Convert Your Clap into Action Said Health Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X