Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിമുറിയില്‍ ജഡ്ജിക്ക് നേരെ ചെരിപ്പേറ്

പുനെ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി കോടതിമുറിയില്‍ ജഡ്ജിയുടെ നേരെ ചെരിപ്പെറിഞ്ഞു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി കെ ഷേവാളിനെതിരെയാണ് 20 കാരനായ പ്രതി ചെരുപ്പെറിഞ്ഞത്. കൊലപാതക്കേസില്‍ വിസ്തരിക്കാനായി വിളിച്ചുവരുത്തിയതായിരുന്നു പ്രതിയെ.

ഗോരപ്പാടി സ്വദേശിയായ മഹേഷ് അഥവാ മെന്‍ഡിസ് ഗോവിന്ദപ്പ ബോവി ജഡ്ജി വി കെ ഷേവാളിനെതിരെ കോടതിയില്‍ വെച്ച് ചെരിപ്പെറിയുകയായിരുന്നു. ഏറ് തടയാന്‍ ജഡ്ജി ശ്രമിച്ചെങ്കിലും തോളത്ത് കൊണ്ടു. കോടതിയില്‍ സന്നിഹിതരായിരുന്ന പോലീസുകാര്‍ ഉടന്‍തന്നെ ഇയാളെ പിടിച്ചുമാറ്റി.

maharashtra

കോടതിമുറിയില്‍ നിന്നും പുറത്തുകൊണ്ടുപോയ ശേഷം ഇയാളെ പോലീസുകാര്‍ തെറ്റില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് മഹേഷിനെ ശിക്ഷിച്ചിരുന്നു. മഹേഷിനൊപ്പം രോഹിത് മുദ്ഗാല്‍, രമേഷ് ദുര്‍ഗപ്പ എന്നിവരെയും ഇതേ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇതേസമയം ചെരിപ്പെറിഞ്ഞ സംഭവത്തില്‍ തങ്ങള്‍ക്ക് കോടതി പോലീസിന് പരാതിയൊന്നും കിട്ടിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവം നടന്ന കോടതിമുറി സന്ദര്‍ശിച്ചു. ശിവാജി നഗര്‍ സീമ മെഹന്ദലെയും സംഘവും കോടതിമുറിയില്‍ പരിശോധന നടത്തി.

2012 ജനുവരിയില്‍ അര്‍ജുന്‍ പൂജാരി എന്ന 21 കാരനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇയാളെ മൂന്നംഗസംഘം കൊലപ്പെടുത്തിയ ശേഷം തല വെട്ടിയെടുത്ത് അഞ്ച് കിലോമീറ്റര്‍ ദൂരെ ഉപേക്ഷിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+