അത്താഴമില്ലാതെ റാം റഹീം; ഭക്ഷണം വെള്ളം മാത്രം; ജയിലിലെ ആദ്യദിനം ഇങ്ങനെ
അത്താഴമില്ലാതെ റാം റഹീം; ഭക്ഷണം വെള്ളം മാത്രം
ചണ്ഡീഗഡ്: രണ്ട് ബലാത്സംഗക്കേസുകളിലായി ഇരുപത് വര്‍ഷം ജയില്‍ശിക്ഷ ലഭിച്ച ദേരാ സച്ചാ സൗധാ മേധാവ് ഗുര്‍മീത് റാം റഹീം ആദ്യദിനം ജയിലില്‍ പട്ടിണികിടന്നു. പ്രത്യേക സിബിഐ കോടതി വിധിയെ തുടര്‍ന്ന് രോഹ്തക്കിലെ സുനരിയ ജയിലിലാണ് ആള്‍ദൈവത്തെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ശിക്ഷാവിധിയില്‍ ഗുര്‍മീത് അതീവ ദു:ഖിതനായിരുന്നെന്നാണ് ജയില്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അമ്പതുകാരനായ ഗുര്‍മീത് ആരോടും സംസാരിക്കാന്‍ തയ്യാറായില്ല. കുറച്ചുവെള്ളം മാത്രം കുടിച്ച് അത്താഴം ഒഴിവാക്കുകയും ചെയ്തു. രാവിലെ ഇയാള്‍ പാല്‍ കുടിച്ചെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. രോഹ്തക്കിലെ പ്രത്യേക സെല്ലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ വിവിഐപി സൗകര്യം പാടില്ലെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.

ആശ്രമത്തിന് അകത്തുവെച്ച് രണ്ട് യുവതികളെ ബലാത്സംഗം ചെയ്‌തെന്നാണ് ഗുര്‍മീതിനെതിരെയുള്ള കുറ്റം. യുവതികള്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ കോടതിയില്‍ നിന്നും ശിക്ഷാവിധിയമുണ്ടായി. രണ്ടു കേസുകളിലായി 10 വര്‍ഷം വീതമാണ് ജയില്‍ ശിക്ഷ. 15 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. ഇത് പീഡനത്തിന് ഇരലയായ യുവതികള്‍ക്കാണ് നല്‍കേണ്ടത്.












Click it and Unblock the Notifications