കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഉപദേശിച്ച് മന്‍മോഹന്‍ സിങ്; 'വാക്കുകള്‍ മാത്രം പോര പ്രവര്‍ത്തിക്കുകയും വേണം'

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാര്‍ഗ നിര്‍ദേശവുമായി മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. രാജ്യത്തെ വിശ്വസിപ്പിക്കേണ്ടത് വാക്കുകള്‍ക്കൊണ്ടല്ല പ്രവര്‍ത്തികള്‍ക്കൊണ്ടാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യം ഇപ്പോള്‍ കൊറോണ വൈറസ്, സാമ്പത്തിക പ്രതിസന്ധി, ദില്ലി കലാപം തുടങ്ങിയ അത്യധികം പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്. അതിനെ മറികടക്കേണ്ടതുണ്ട്. ദില്ലി കലാപത്തെ മുന്‍നിര്‍ത്തി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

'നരേന്ദ്രമോദി എന്തായാലും രാജ്യത്തെ വിശ്വസിപ്പിക്കേണ്ടതുണ്ട്. അത് വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. നാം നേരിടുന്ന വിപത്തുകളെക്കുറിച്ച് അദ്ദേഹം ബോധവാനാവുകയും അത് വളരെ സുഗമമായി പരിഹരിക്കാന്‍ സഹായിക്കുമെന്ന് ഉറപ്പ് തരികയും വേണം.' മന്‍മോഹന്‍ സിങ് പറഞ്ഞു.

ആശങ്ക

ആശങ്ക

രാജ്യത്ത് സാമൂഹിക അനൈക്യവും സാമ്പത്തിക പ്രതിസന്ധിയും പകര്‍ച്ചവ്യാധിയും ഒരുമിച്ച് വരുമ്പോള്‍ അത് ആത്മാവിന് മുറിവേല്‍ക്കുക മാത്രമല്ല, ആഗോളതലത്തില്‍ തന്നെ സാമ്പത്തിക ജനാധിപത്യ രാജ്യമാണെന്നുള്ള ഇന്ത്യയുടെ പേരിന് കോട്ടം തട്ടുകയും ചെയ്യും.അതില്‍ തനിക്ക് ആശങ്കയുണെന്നും മന്‍മോഹന്‍ സിങ് പങ്കുവെച്ചു.

മാധ്യമങ്ങളുടെ പരാജയം

മാധ്യമങ്ങളുടെ പരാജയം

കാമ്പസുകളും പൊതുസ്ഥലങ്ങളും വീടുകളുമെല്ലാം സാമുദായിക സംഘര്‍ഷത്തിന്റെ ആഘാതത്തിലാണ്. ക്രമസമാധാനം പുലര്‍ത്തേണ്ട സ്ഥാപനങ്ങള്‍ പൗരന്മാരെ സംരക്ഷിക്കുകയെന്ന അവരുടെ ധര്‍മ്മം മറന്നു. നീതി ഉറപ്പ് വരുത്തേണ്ട സംവിധാനവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ആ കാര്യത്തില്‍ പരാജയപ്പെട്ടു. മന്‍മോഹന്‍ സിങ് പറഞ്ഞു.

ഭൂതകാല കലാപങ്ങളെ ഉയര്‍ത്തികാട്ടി ഇപ്പോഴുള്ള കലാപങ്ങളെ ന്യായീകരിക്കുന്നത് അര്‍ത്ഥശൂന്യവുമാണ്. പുരോഗമന ജനാധിപത്യ സംവിധാനത്തിലൂടെ ആഗോലതലത്തില്‍ മികച്ച സാമ്പത്തിക വികസനത്തിനുള്ള മാതൃകയാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഇല്ലാതാവുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.

നിക്ഷേപങ്ങളും വ്യവസായങ്ങളും

നിക്ഷേപങ്ങളും വ്യവസായങ്ങളും

നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് മുന്നോട്ട് വരുന്നില്ല. അവരില്‍ ഭയം ജനിപ്പിക്കുകയാണ്. സാമൂഹിക അനൈക്യവും സാമൂദായിക കലാപങ്ങളുമാണ് അവരെ ഭയപ്പെടുത്താന്‍ കാരണം.

നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങള്‍

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ചില നിര്‍ദേശങ്ങളും മന്‍മോഹന്‍ സിങ് മുന്നോട്ട് വെച്ചു. കൊറോണ വൈറസ് തടയുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണം, പൗരത്വ നിയമം പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണം. സാമ്പത്തിക മേഖലയുടെ ഉന്നമനത്തിനായി സാമ്പത്തിക ഉത്തേജക പരിപാടികള്‍ നടപ്പില്‍ വരുത്തണമെന്നുമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍.

 സാധ്യത

സാധ്യത

ഒരു വലിയ പ്രതിസന്ധി ഒരു സാധ്യത കൂടിയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി ഇന്ത്യക്ക് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ അവസരങ്ങള്‍ തുറക്കാം. കഠിനമായ യാഥാര്‍ത്ഥ്യത്തെ നേരിടാനും വെല്ലുവിളികളെ സമര്‍ത്ഥമായും പര്യാപ്തമായും നേരിടേണ്ട സമയമാണിത്. മറ്റു ഘടകങ്ങള്‍ സുസ്ഥിരമായിരിക്കെ കോറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ അര ശതാനം മുതല്‍ ഒരു ശതമാനം വരെ കുറച്ചേക്കും.

English summary
Former Prime Minister Manmohan Singh has made a heartfelt appeal to Prime Minister Narendra Modi to convince the nation not through words but deeds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X