കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.. ഇന്ത്യക്കാരന്‍ അറസ്റ്റില്‍!! ഒറ്റിയത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ലക്നൗ: പാക്കിസ്ഥാനിലെ നയതന്ത്രജ്ഞന്‍റെ വീട്ടില്‍ പാചകക്കാരനായി എത്തി പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഉത്തരാഖണ്ഡ് സ്വദേഷി രമേശ് സിംഗ് (35) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. യുപിയിലെ ഭീകരവിരുദ്ധ സ്ക്വാഡും മിലിറ്ററി ഇന്‍റലിജെന്‍സും ചേര്‍ന്നാണ് രമേശ് സിംഗിനെ അറസ്റ്റ് ചെയ്തത്.

isiindia

ഒരു ബന്ധുവഴിയാണ്രമേശ് സിംങ് പാക്കിസ്ഥാവനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍റെ വീട്ടില്‍ 2015 ല്‍ ജോലിക്കെത്തിയത്. ഉദ്യോഗസ്ഥന്‍റെ വിശ്വസ്ഥനായി സേവനം തുടര്‍ന്ന രമേശിനെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനായി ഐഎസ്ഐ സമീപിക്കുകയായിരുന്നു. സേവനത്തിന് പണം കൂടി ഐഎസ്ഐ ഓഫര്‍ ചെയ്തതോടെ ഇയാള്‍ കൃത്യമായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി. എംബസി ഉദ്യോഗസ്ഥന്‍റെ ഡയറിയിലെ രേഖകളും മറ്റ് ചില രഹസ്യ രേഖകളും രമേശ് ഐഎസ്ഐക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2017 അവസാനത്തോടെ ഇയാള്‍ നാട്ടില്‍ തിരിച്ചെത്തി എട്ട് ലക്ഷത്തോളം വരുന്ന തന്‍റെ ബാധ്യതകളും കടങ്ങളും വീട്ടിയതോടെയാണ് ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടമിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചയാളാണെന്നും പോലീസ് വ്യക്തമാക്കി. രമേശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

English summary
Cook bugged Indian diplomat’s house in Pakistan, gave info to ISI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X