കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടയും ഇറച്ചിയും പൂർണ്ണമായി പാചകം ചെയ്ത് കഴിക്കണം: പക്ഷിപ്പനിയിൽ നിർദേശങ്ങളുമായി കേന്ദ്രമന്ത്രി, നാല് സംസ

Google Oneindia Malayalam News

ദില്ലി: പക്ഷിപ്പനിയുടെ സാഹചര്യത്തിൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ, മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരാജ് സിംഗ്. അതേ സമയം പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പക്ഷിപ്പനിയിൽ രക്ഷ നേടാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. മുട്ട, ഇറച്ചി എന്നിവ പൂർണ്ണമായി വേവിച്ച ശേഷം മാത്രമേ ഭക്ഷിക്കാവൂ.

ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്ഞെട്ടിക്കുന്ന സംഭവം; രാജസ്ഥാനില്‍ 38 സ്ത്രീകളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി... പിന്നീട് നടന്നത്

രാജ്യത്ത് കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുകയും നിരവധി പക്ഷികൾ ചത്തൊടുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മാംസം പൂർണ്ണമായും പാകം ചെയ്തില്ലെങ്കിൽ മാത്രമേ വൈറസ് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുകയുള്ളൂവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നതായി റിപ്പോർട്ടുകളില്ലെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

 chicken-20-1482214867-2

"ചില സ്ഥലങ്ങളിൽ ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളും പക്ഷിപ്പനി ബാധിച്ച് ചത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാംസവും മുട്ടയും കഴികുന്നതിന് മുമ്പ് പൂർണ്ണമായും വേവിക്കുക എന്നതാണ് രോഗം പടരാതിരിക്കാനുള്ള പ്രധാനമാർഗ്ഗം. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതിന്റെ സ്റ്റാറ്റസ് റിപ്പോർട്ടും ഗിരരാജ് സിംഗ് പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇന്ത്യയിലുടനീളം ലക്ഷക്കണക്കിന് പക്ഷികളാണ് ചത്തിട്ടുള്ളത്. രോഗ ബാധിത സംസ്ഥാനങ്ങളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പക്ഷികളെ കൊല്ലാൻ തുടങ്ങിയിട്ടുണ്ട്. കോഴിയിറച്ചിയുടെയും അനുബന്ധ ഉൽ‌പന്നങ്ങളുടെയും വിൽ‌പന നിയന്ത്രിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അതിർത്തി ജില്ലകളിൽ, പരിശോധന നടത്തിവരുന്നുമുണ്ട്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ദില്ലിയിൽ ഒരു കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്. 2006 മുതൽ ഇന്ത്യയിൽ പക്ഷിപ്പനി പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തവണയുണ്ടാകുന്ന രോഗവ്യാപനവും കോഴി- താറാവ് കർഷകർക്കാണ് തിരിച്ചടിയായിത്തീരുന്നത്. രോഗവ്യാപനം തടയുന്നതിനായി കോഴികളെ കൂട്ടമായി കൊന്നൊടുക്കുന്നതാണ് ഇതിനുള്ള കാരണം.

Recommended Video

cmsvideo
Bird flu conformed in Alappuzha and Kottayam | Oneindia Malayalam

English summary
Cook Eggs, Meat Fully": Minister gave directions on Bird Flu Spread To Humans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X