കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

500 രൂപയ്ക്ക് പാചക വാതകം; വമ്പൻ പ്രഖ്യാപനവുമായി ഗെഹ്ലോട്ട് സർക്കാർ

Google Oneindia Malayalam News

ജയ്പൂർ: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് രാജസ്ഥാനിൽ വമ്പൻ പ്രഖ്യാപനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും ഉജ്ജ്വല പദ്ധതിക്ക് കീഴിൽ വരുന്നവർക്കും 500 രൂപ നിരക്കിൽ പാചക വാതക സിലിണ്ടർ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു പ്രഖ്യാപനം.

ashok Gehlot

'ബജറ്റ് പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഇപ്പോൾ ഒരു കാര്യം മാത്രമാണ് തനിക്ക് പറയാനുള്ളത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും ഉജ്ജ്വല പദ്ധതിക്ക് കീഴിൽ നരേന്ദ്ര മോദി സർക്കാർ നൽകുന്നത് ഗ്യാസ് കണക്ഷനും ഗ്യാസ് ഓവനുകളും മാത്രമാണ്. അപ്പോഴും സിലിണ്ടർ ഇല്ല. കാരണം പാചക വാതക വില 400 നും 1040 നും ഇടയിലാണ്.
ബി‌പി‌എൽ പരിധിയിൽ വരുന്നവർക്കും ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കും കുറഞ്ഞ വിലയിൽ പാചകവാതകം നൽകുന്നതിനിടെ കുറിച്ച് സർക്കാർ പരിശോധിക്കുകയാണ്. ഏപ്രിൽ 1 മുതൽ അവർക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപയ്ക്ക് നൽകാനാണ് ആലോചന.മറ്റ് പ്രഖ്യാപനങ്ങൾ താൻ ബജറ്റിൽ നടത്തും', ഗെഹ്ലോട്ട് പറഞ്ഞു.

മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യ'തന്ത്രം'എന്ത്? അഭ്യൂഹം ശക്തം..ലക്ഷ്യം 200 സീറ്റ്മധ്യപ്രദേശിൽ ബിജെപിയുടെ മുഖ്യ'തന്ത്രം'എന്ത്? അഭ്യൂഹം ശക്തം..ലക്ഷ്യം 200 സീറ്റ്

എല്ലാ മാസവും ദരിദ്ര കുടുംബങ്ങൾക്ക് പലചരക്ക് സാധനങ്ങൾ നൽകാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും വിലക്കയറ്റത്തിന്റെ ഭാരം ലഘൂകരിക്കുന്നതിന് വരും ദിവസങ്ങളിലും നടപടി തുടരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ ശക്തമായ നടപടികൾ സർക്കാർ കൈക്കൊള്ളുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

അടുത്ത വർഷമാണ് രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പുതിയ പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുൻപുള്ള തുറുപ്പ് ചീട്ടായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ ബിയോ?'ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകണം'; വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷൻ, പ്ലാൻ ബിയോ?

'രാഹുൽ ഗാന്ധിയുടെ ഓഡർ അനുസരിച്ചല്ല സൈന്യത്തെ നിയന്ത്രണ രേഖയിലേക്ക് അയക്കുന്നത്'; എസ് ജയശങ്കർ'രാഹുൽ ഗാന്ധിയുടെ ഓഡർ അനുസരിച്ചല്ല സൈന്യത്തെ നിയന്ത്രണ രേഖയിലേക്ക് അയക്കുന്നത്'; എസ് ജയശങ്കർ

English summary
Cooking gas price will be reduced to Rs 500; Gehlot government with big announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X