കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകള്‍ വിഫലം: ബിപിന്‍ റാവത്തിന്റെ മരണവും സ്ഥിരീകരിച്ചു, രക്ഷപ്പെട്ടത് ഒരാള്‍ മാത്രം

Google Oneindia Malayalam News

നീലഗിരി: ഊട്ടിയിലെ കൂന്നുരില്‍ നടന്ന ഹെലികോപ്ടർ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു. കൂന്നൂരിലെ സൈനിക പരിശീലന കേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബിബിന്‍ റാവത്തിനെ അപകട സ്ഥലത്ത് നിന്നും വില്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നുള്ള മണിക്കൂറുകളില്‍ സംയുക്ത സൈനിക മേധാവിയുടെ ആരോഗ്യ നില സംബന്ധിച്ച വലിയ അഭ്യൂഹങ്ങളായിരുന്നു നിലനിന്നിരുന്നത്. ഒടുവില്‍ ഇന്ത്യന്‍ വ്യോമസേനയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മരണം സ്ഥിരീകരിക്കിരുക്കുയായിരുന്നു.

നരേന്ദ്രമോദി പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവർ ബിബിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി. ബിപിന്‍ റാവത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്നായിരുന്നു മോദിയുടെ പ്രതികരണം. 'ജനറൽ ബിപിൻ റാവത്ത് വളരെ മികച്ച സൈനികനായിരുന്നു. ഒരു യഥാർത്ഥ ദേശസ്നേഹിയായ അദ്ദേഹം നമ്മുടെ സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതിൽ വളരെയധികം സംഭാവന നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓം ശാന്തി'- പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

bipin-rawat-

ബിബിന്‍ റാവത്തിന് ഭാര്യ ഉള്‍പ്പടെ14 പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരുടെ മരണം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റനന്റ് കേണൽ ഹർജീന്ദർ സിംഗ്, എൻകെ ഗുർസേവക് സിംഗ്, എൻകെ ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് ​​കുമാർ, ബി സായ് തേജ, ഹവൽദാർ സപാൽ എന്നിവരും മരണപ്പെട്ടു. ഗ്രൂപ്പ് ക്യാപ്റ്റനായ വരുണ്‍ സിങ്ങ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ വെല്ലിങ്ടണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Recommended Video

cmsvideo
രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിക്ക് വിട...ബിബിന്‍ റാവത്ത് അന്തരിച്ചു

കോയമ്പത്തൂരിലെ സൈനിക സുലൂർ വ്യോമകേന്ദ്രത്തിൽ കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിലേക്കായിരുന്നു ഹെലികോപ്ടർ പുറപ്പെട്ടത്. ലാന്‍ഡിങ് തൊട്ടുമുന്‍പ് കോട്ടാരി എന്ന പ്രദേശത്ത് കോപ്ടർ തകർന്ന് വീഴുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികായി വിലിയിരുത്തപ്പെടുന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സംഭവതലത്തില്‍ വ്യോമസേനയും കരസേനയും ഉന്നതല അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ബിബിന്‍ റാവത്ത് കോയമ്പത്തൂരില്‍ നിന്നും പുറപ്പെട്ടത്.

English summary
Coonoor Army Helicopter Crash: death of Defense Chief General Bipin Rawat has been confirmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X