കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും, അപകടം പാറയിലിടിച്ച്
ന്യൂഡല്‍ഹി: സിഡിഎസ് മേധാവി ബിപിന്‍ റാവത്തും കുടുംബൂവും സൈനികരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തമിഴ്‌നാട് ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്ന് വീഴുകയും ബിപിന്‍ റാവത്ത് ഭാര്യ മധുലിക റാവത്ത് ഒപ്പം 12 സൈനികരും മരണപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് അന്വഷണ സംഘം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് മുന്നില്‍ അവതരിപ്പിക്കും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് അനുസരിച്ച്, സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ താഴ്ന്ന ഉയരത്തിലായിരുന്നു പറന്നിരുന്നത്. യാത്രാമധ്യേ പെട്ടെന്ന് ഉയര്‍ന്നുവന്ന മേഘാവൃതത്തില്‍ നിന്ന് പറക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഴുവന്‍ ക്രൂവും 'മാസ്റ്റര്‍ ഗ്രീന്‍' വിഭാഗത്തില്‍ പെട്ടവരാണെന്നും, അതായത്, ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ഫ്‌ളീറ്റിലെ ഏറ്റവും മികച്ച പൈലറ്റുമാരില്‍ പെട്ടവരാണെന്നും, ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹെലികോപ്ടര്‍ താഴ്ന്ന ഉയരത്തിലായിരുന്നു പറന്നിരുന്നത്. ഭൂപ്രദേശം അറിയാവുന്നതിനാല്‍, ലാന്‍ഡിംഗിന് പകരം ക്ലൗഡ് കവറില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇതിനിടെ ഒരു പാറയില്‍ ഇടിക്കുകയായിരുന്നു,' വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, അടുത്തുള്ള സ്റ്റേഷനുകളിലേക്ക് കോളുകളൊന്നും നല്‍കിയിട്ടില്ല, ഇത് ഏതെങ്കിലും അടിയന്തര സാഹചര്യം ക്രൂ ശ്രദ്ധിച്ചിരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു മുതിര്‍ന്ന നേവി ഹെലികോപ്റ്റര്‍ പൈലറ്റും ഒരു ആര്‍മി ഓഫീസറും അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അന്വേഷണ സംഘം ബുധനാഴ്ച പ്രതിരോധ മന്ത്രിക്കും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപകടത്തിന്റെ കാരണങ്ങളും മറ്റും വിശദമായി അവതരിപ്പിക്കുംക്കുമെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. അട്ടിമറി സാധ്യകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടാണ് കര, നാവിക, വ്യോമ സേനകളുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഹെലികോപ്റ്റര്‍ പറത്തിയിരുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയില്‍ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെ വന്നതാകമെന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടിമറി ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കും വിധമാണ് കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂ അംഗങ്ങളും മരിച്ചതു സേനയ്ക്കും ഞെട്ടലുളവാക്കുന്നതായിരുന്നു.
കോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന, ഫ്ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്സ്), കോക്പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ തുടങ്ങിയവയും അന്വേഷണസംഘം പരിശോധിച്ചിരുന്നു. യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളും കാലാവസ്ഥയും പഠിച്ചതിന് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്നാണ് വിവരം. ഡിസംബര്‍ 18നായിരുന്നു രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവം ഉണ്ടായത്. ഊട്ടിയിലെ ഒരു സ്‌കൂളിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭാര്യ, ഒപ്പം 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്കടുത്തുള്ള കൂനൂരില്‍ തകര്‍ന്ന് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും മരണപ്പെട്ടിരുന്നു.
ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ അഞ്ച് പേര്‍ അപകടം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെടുകയായിരുന്നു. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. ഡല്‍ഹിയില്‍ നിന്ന് അപകട ദിവസം രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്ത മഞ്ഞ് കാരണം കോളജിന് സമീപം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങുകയായിരുന്നു.












Click it and Unblock the Notifications