കോണ്‍ഗ്രസ് സഹകരണത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് പ്രശാന്ത് കിഷോര്‍
ദില്ലി: ചര്ച്ചളൊക്കെ പരാജയപ്പട്ടെങ്കിലും ഏതൊലിമൊരു ഘട്ടത്തില്‍ പ്രശാന്ത് കിഷോര്‍ കിഷോറിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. താന്‍ കോണ്‍ഗ്രസില്‍ നിന്നാല്‍ ഒരിക്കലും അത് നേതൃത്വമോ, നേതാക്കളോ നടപ്പാക്കാന്‍ ശ്രമിക്കില്ലെന്ന തിരിച്ചറിവ് പ്രശാന്തിനുണ്ട്. ചില തര്‍ക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും. സീനിയര്‍ നേതാക്കള്‍ ശക്തമായി തന്നെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തര്‍ക്കങ്ങളൊക്കെ ഒഴിവാക്കാന്‍ കൂടിയാണ് പ്രശാന്ത് കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് പറഞ്ഞത്.

കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ പദ്ധതി പാര്‍ട്ടി നേതൃത്വത്തിന് താന്‍ നല്‍കിയിരുന്നു. കര്‍മ പദ്ധതി എങ്ങനെ നടപ്പാക്കണം എന്നതിനെ ചൊല്ലിയാണ് ഭിന്നതയുണ്ടായതെന്നും പ്രശാന്ത് പറഞ്ഞു. ആഴത്തിലുള്ള ഘടനപരാമയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നേതൃത്വവും കൂട്ടായ തീരുമാനവും വേണം. തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ്, സോണിയാ ഗാന്ധി നിയോഗിച്ച ഉന്നതതല സമിതിക്ക് ഭരണാഘടനാപരമായി സാധുതയില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസുമായി പിരിഞ്ഞതെന്നും പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി. അതേസമയം പ്രശാന്ത് പുതിയ പാര്‍ട്ടിയൊക്കെ ഭാവിയില്‍ രൂപീകരിക്കാനുള്ള പ്ലാനിലാണ്. കോണ്‍ഗ്രസുമായുള്ള തര്‍ക്കം അവസാനിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയും പ്രശാന്ത് കിഷോര്‍ തള്ളുന്നില്ല. ബിജെപിക്കെതിരെ താന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രശാന്ത് തള്ളി. രാജ്യം ഭരിക്കാനുള്ള വലിയൊരു ജനവിധി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി എത്രയോ വലിയ ശക്തിയാണ്. അവരെ ഒറ്റയടിക്ക് വീഴ്ത്തുക അസാധ്യമായ കാര്യമാണ്. എന്നാല്‍ അവര്‍ മോദിയുടെ കീഴില്‍ ഒരിക്കലും പരാജയപ്പെടുത്താന്‍ പറ്റാത്ത ശക്തിയല്ല. പതിയെ മാത്രം നേടാനാവുന്ന കാര്യമാണിത്. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത് കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവിടെ വന്‍ വിജയം നേടാനാവണം എന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.
മോദി എതിര്‍ക്കുന്ന വലിയൊരു വിഭാഗം വോട്ടുകള്‍ പ്രതിപക്ഷ നിരയിലുണ്ട്. അതില്‍ മുപ്പത് ശതമാനത്തിന് മുകളില്‍ മാത്രമാണ് ബിജെപിക്കുള്ളത്. ബാക്കിയുള്ള വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കണം. നിലവില്‍ അതിന് സാധിച്ചിട്ടില്ല. എന്നാല്‍ കൃത്യമായൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടാക്കി, പ്രചാരണം നടത്തിയാല്‍ തീര്‍ച്ചയായും ബിജെപിയെ നേരിടാന്‍ സാധിക്കുമെന്നും പ്രശാന്ത് നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനോട് രാഹുല്‍ ഗാന്ധിയെ മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കരുതെന്നും, സത്യസന്ധതയും വിശ്വാസ്യതയുമുള്ള ഒരാളായിരിക്കണം ആ നേതാവെന്നും പ്രശാന്ത് നിര്‍ദേശിച്ചിരുന്നു. ഇത് പക്ഷേ കോണ്‍ഗ്രസിന് സ്വീകാര്യമായിരുന്നില്ല.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications