കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ടെക്കിയുടെ ഭാര്യ ബെംഗളൂരു വിട്ടത് വിമാനത്തിൽ, ആഗ്രയിലേക്കുള്ള യാത്ര ട്രെയിനിൽ

Google Oneindia Malayalam News

ദില്ലി: ബെംഗളൂരുവിൽ കൊറോണ സ്ഥിരീകരിച്ച ടെക്കിയുടെ ഭാര്യ സഞ്ചരിച്ചത് ദില്ലിയിലേക്ക്. 25 കാരിയായ ആഗ്ര സ്വദേശിനിയാണ് ഭർത്താവിന് കൊറോണ സ്ഥിരീകരിച്ചതോടെ ദില്ലിയിലേക്ക് പോയത്. ഗൂഗിൾ ഇന്ത്യയിലെ ജീവനക്കാരന്റെ ഭാര്യയാണ് ഇവർ. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവർക്കും പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കൊറോണ കാലത്തും താരമായി കേരള പോലീസ്; ട്രോളുകളുമായി പുത്തന്‍ ബോധവത്കരണം, വ്യാജവാര്‍ത്തക്കെതിരെ നടപടികൊറോണ കാലത്തും താരമായി കേരള പോലീസ്; ട്രോളുകളുമായി പുത്തന്‍ ബോധവത്കരണം, വ്യാജവാര്‍ത്തക്കെതിരെ നടപടി

ഇറ്റലിയിൽ നിന്ന് അടുത്തിടെയാണ് ഇരുവരും മധുവിധു ആഘോഷിച്ച് തിരിച്ചെത്തിയത്. എന്നാൽ ഭർത്താവിന് കൊറോണ സ്ഥിരീകരിച്ചതോടെ ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് മാർച്ച് എട്ടിന് ഇവർ വിമാനമാർഗ്ഗം ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക് പോയത്. യുവതിയുടെ രക്ഷിതാക്കൾക്കൊപ്പമായിരുന്നു ദില്ലിയിലേക്കുള്ള യാത്ര.

ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല

ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല

ദില്ലിയിലെ ഇവരുടെ വീട്ടിലെത്തി യുവതിയെയും കുടുംബാംഗങ്ങളെയും ഐസോലേഷനിലാക്കാനുള്ള ആരോഗ്യവകുപ്പ് നീക്കത്തെ ഇവർ ചെറുക്കുകയായിരുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എട്ട് അംഗങ്ങളാണ് ഇവർക്കൊപ്പം ഒരേ വീട്ടിൽ കഴിയുന്നത്. പിന്നീട് മജിസ്ട്രേറ്റിന്റെ ഇടപെടലോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

 ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല

ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല

ദില്ലിയിലെ ഇവരുടെ വീട്ടിലെത്തി യുവതിയെയും കുടുംബാംഗങ്ങളെയും ഐസോലേഷനിലാക്കാനുള്ള ആരോഗ്യവകുപ്പ് നീക്കത്തെ ഇവർ ചെറുക്കുകയായിരുന്നുവെന്നാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എട്ട് അംഗങ്ങളാണ് ഇവർക്കൊപ്പം ഒരേ വീട്ടിൽ കഴിയുന്നത്. പിന്നീട് മജിസ്ട്രേറ്റിന്റെ ഇടപെടലോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

അധികൃതരോട് കള്ളം പഞ്ഞു

അധികൃതരോട് കള്ളം പഞ്ഞു

യുവതിയുടെ ദില്ലിയിലെ വീട്ടിലെത്തിയ മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള അധികരോട് കുടുംബം സഹകരിക്കാൻ തയ്യാറായിരുന്നില്ല. റെയിൽവേ എൻജിനീയറായ പിതാവ് മകൾ ബെംഗളൂരുവിലേക്ക് പോയെന്ന് കള്ളം പറയുകയായിരുന്നു. എന്നാൽ ജില്ലാ മജിസ്ട്രേറ്റ് വിഷയത്തിൽ ഇടപെട്ടതോടെയാണ് അധികൃതർക്ക് വീട്ടിലെത്തി മുഴുവൻ കുടുംബാഗങ്ങളെയും സ്ക്രീനിംഗിനായി ജില്ലാ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഞായറാഴ്ച ആഗ്രയിൽ മടങ്ങിയെത്തിയ യുവതിയെയും കുടുംബത്തെയും ഐസോലേഷനിൽ പാർപ്പിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിക്കാൻ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഗ്ര ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

 ഗ്രീസും ഫ്രാൻസും ഇറ്റലിയും

ഗ്രീസും ഫ്രാൻസും ഇറ്റലിയും

ഫെബ്രുവരി ആദ്യമാണ് ഗുൂഗിൾ ഇന്ത്യയിലെ ജീവനക്കാരനായ യുവാവുമായി യുവതിയുടെ വിവാഹം കഴിയുന്നത്. ഗ്രീസിലേക്കും ഫ്രാൻസിലേക്കുമുള്ള യാത്ര കഴിഞ്ഞതിന് ശേഷമാണ് ഈ യുവതദമ്പതികൾ ഇറ്റലിയിലേക്ക് ഹണിമൂണിനായി പോകുന്നത്. തുടർന്ന് ഫെബ്രുവരി 27ന് ഇവർ മുംബൈയിൽ മടങ്ങിയെത്തുകയും ചെയ്തു. തുടർന്ന് ഇരുവരും ബെംഗളൂരുവിലെത്തുകയായിരുന്നു. എസ് എൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് ആരോഗ്യ വകുപ്പ് അധികൃതരോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

 ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക്

ബെംഗളൂരുവിൽ നിന്ന് ദില്ലിയിലേക്ക്

മാർച്ച് ഏഴിന് നടത്തിയ പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുഗിൾ ജീവനക്കാരനായ യുവാവ് നിരീക്ഷണത്തിലാണ്. ഇതിനൊപ്പം ഭാര്യയെയും നിരീക്ഷണത്തിലാക്കിയിരുന്നു. തുടർന്ന് യുവതി സാഹചര്യങ്ങളെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ദില്ലിയിൽ നിന്ന് ബെംഗളൂരൂവിലെത്തി മകൾക്കൊപ്പം തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. മാർച്ച് എട്ടിന് ബെംഗളൂരു- ദില്ലി വിമാനത്തിൽ യാത്ര തിരിച്ച ഇവർ പിന്നീട് വീട്ടിലേക്ക് ട്രെയിനിലാണ് സഞ്ചരിച്ചതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ ഇവർ യാത്ര ചെയ്തതിന്റെ വിവരങ്ങൾ പൂർണമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കൊറോണ സ്ഥിരീകരിച്ചു

കൊറോണ സ്ഥിരീകരിച്ചു

കൊറോണ സ്ഥിരീകരിച്ച യുവതിയെ എസ് എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സിച്ച് വരുന്നതായി ഐസോലേഷൻ ടീമിലെ മുതിർന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. കുടുതൽ പരിശോധകൾക്കായി ഇവരുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. യുവതി യാത്ര ചെയ്തത് വിമാനത്തിൽ ആയതിനാൽ പിന്നിലെയും മുന്നിലേയും രണ്ട് നിരകളിലായി ഇരുന്നവർക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

 ജാഗ്രതാ നിർദേശം

ജാഗ്രതാ നിർദേശം

മുൻകരുതൽ നടപടികളുടെ ഭാഗമായി ആഗ്ര റെയിൽവേ സ്റ്റേഷൻ അധികൃതരോട് സ്റ്റേഷനും കോച്ചുകളും അണുവിമുക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗ്ര റെയിൽവേ സ്റ്റേഷൻ, പരിസര പ്രദേശങ്ങൾ, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ നോർത്ത് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സോൺ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫീസർ അജിത് സിംഗ് പറഞ്ഞു. റെയിൽവേ ആശുപത്രിയിൽ ഐസൊലോഷൻ വാർഡ് ഒരുക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.

English summary
Coornavirus Infected techie’s wife fled Bengaluru by air, took Delhi-Agra train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X