വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത നടന് 15വര്‍ഷം തടവ്
ഇംഫാല്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നടനെയും പൊലീസ്റ്റ് കോണ്‍സ്റ്റബിളിനെയും 15 വര്‍ഷത്തെ തടവിന് ശിക്ഷ വിധിച്ചു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മണിപ്പൂരി നടനും കോണ്‍സ്റ്റബിളിനുമാണ് സെഷന്‍ കോടതി ശിക്ഷ വിധിച്ചത്.
28 കാരനാ കോണ്‍സ്റ്റബിള്‍ യുമനം വില്ല്യം സിംഗും 27 കാരനായ തോഗം തരുണ്‍ സിംഗ് എന്ന നടനുമാണ് കേസിലെ പ്രതികള്‍. പതിനഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചതിന് പുറമെ 35,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്.

ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. 2012 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയായിരുന്നു പീഡനം.
പ്രതികള്‍ക്ക് പെണ്‍കുട്ടിയെ നേരത്തെ അറിയാമായിരുന്നു. ടി ജെ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ റസ്റ്റോറന്റില്‍ ക്ഷണിച്ചു വരുത്തി. ശേഷം പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു.












Click it and Unblock the Notifications