കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗിന് വേണ്ടിയുള്ള ഗൂഡാലോചന പാളി: ഗുര്‍മീതിനെ രക്ഷിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!

പോലീസ് ഉദ്യോഗസ്ഥനായ സിപി അറോറയാണ് അറസ്റ്റിലായിട്ടുള്ളത്

Google Oneindia Malayalam News

ചണ്ഡീഗഡ്: ദേരാ സച്ചാ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആഗസ്റ്റ് 25ന് പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ സിപി അറോറയാണ് അറസ്റ്റിലായിട്ടുള്ളത്.
ഹരിയാണ പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ചാറ്റേഡ് അക്കൗണ്ടന്‍റും എംഎസ്ജി കമ്പനിയുടെ സിഇഒയുമായ അറോറയാണ് പൊലീസ് പിടിയിലായിട്ടുള്ളത്.

നേരത്തെ ഒക്ടോബര്‍ 13നാണ് പഞ്ച്കുള കോടതി ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിന്‍റെ ദത്തുപുത്രിയായ ഹണിപ്രീതിനെയും സുദീപ് കൗറിനേയും അറസ്റ്റ് ചെയ്ത് ജയിലലടച്ചിരുന്നു. ഇരുവരും ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും. ഗുര്‍മീത് കുറ്റവാളിയാണെന്ന് കോടതി വിധിച്ച ആഗസ്റ്റ് 25ന് ഇരു സംസ്ഥാനങ്ങളിലുമായുണ്ടായ അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു.

ab1-

ഒക്ടോബര്‍ മൂന്നിന് സിര്‍കാപൂരില്‍ നിന്നാണ് ഹരിയാണ പോലീസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഹണിപ്രീത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോലീസിനെ വഴി തെറ്റിക്കാനാണ് അവരുടെ ശ്രമമെന്നും പോലീസ് കമ്മീഷണര്‍ എഎസ് ചൗള വ്യക്തമാക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഹണിപ്രീതിന് മേല്‍ ചുമത്തിയിട്ടുള്ളത്. ബലാത്സംഗക്കേസില്‍ സിംഗ് കുറ്റക്കാരനെന്ന് വിധിച്ച കോടതി രണ്ട് കേസുകളിലുമായി 20 വര്‍ഷത്തെ തടവിന് വിധിക്കുകയായിരുന്നു.

English summary
One police personnel has been arrested for plotting Dera chief Gurmeet Ram Rahim Singhs escape from Central Bureau of Investigation (CBI) court in Panchkula on September 25.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X