കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ്

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിംഗിനെയാണ് ജമ്മു കശ്മീർ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കുൽഗാം ജില്ലയിലെ വാൻപോയിൽ വെച്ചാണ് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്കൊപ്പമാണ് ഇയാൾ പിടിയിലാകുന്നത്. ആയുധ- സ്ഫോടക വസ്തു നിയമവുമായി ബന്ധപ്പെട്ട കേസുകൾ ഇയാൾ നേരിടേണ്ടി വരും.

ബീഹാറില്‍ ഭൂരിപക്ഷം പിടിക്കാന്‍ ആര്‍ജെഡി... കോണ്‍ഗ്രസിന്റെ സീറ്റ് കുറയും, സഖ്യത്തിന്റെ രൂപം മാറുന്നുബീഹാറില്‍ ഭൂരിപക്ഷം പിടിക്കാന്‍ ആര്‍ജെഡി... കോണ്‍ഗ്രസിന്റെ സീറ്റ് കുറയും, സഖ്യത്തിന്റെ രൂപം മാറുന്നു

രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനാണ് ഇയാൾ. ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ വിദേശ പ്രതിനിധി സംഘത്തെ സ്വീകരിച്ച സംഘത്തിലും ദേവേന്ദ്ര സിംഗ് ഉണ്ടായിരുന്നു. ആയുധധാരികളായ തീവ്രവാദികൾക്കൊപ്പം ദില്ലിയിലേക്കുള്ള യാത്രയിലാണ് ഇയാൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

terr

തീവ്രവാദികളെ കടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഷോപ്പിയാനിലെ ഓപ്പറേഷനിടയിൽ മുസ്ബുൾ ഹിജാബുദ്ദീൻ തീവ്രവാദികൾക്കൊപ്പം പോലീസ് സൂപ്രണ്ട് ദേവേന്ദ്ര സിംഗ് അറസ്റ്റിലായി, ദേശീയ പാതയിലൂടെ ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയയായിരുന്നു അറസ്റ്റെന്ന് ഐജി വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ദേവേന്ദ്ര കുമാർ. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സാഹചര്യം ഗുരുതരമായ കുറ്റമാണ്. അതുകൊണ്ടാണ് തീവ്രവാദികൾക്ക് തുല്യമായി അദ്ദേഹത്തെ പരിഗണിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായും ഐജി വിജയകുമാർ പ്രതികരിച്ചു. അറസ്റ്റിലായ തീവ്രവാദികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കശ്മീരിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടന്നു.

ദേവേന്ദ്ര സിംഗിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ ഭീകരൻ നവീദ് ബാബു മുൻ പോലീസ് കോൺസ്റ്റബിളാണ്. 2017ലാണ് ഇയാൾ തീവ്രവാദ സംഘടനയിൽ ചേരുന്നത്. കഴിഞ്ഞ വർഷം കശ്മീരിൽ ജോസി ചെയ്തു വരികയായിരുന്നു 11 അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ.

English summary
Cop arrested with terrorists will also treated as terrorist, says Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X