കാര്‍ണിവലിനിടെ യുവതിയെ ശല്യം ചെയ്യുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
അഹമ്മദാബാദ്: വേലി തന്നെ വിള തിന്നലാലുള്ള അവസ്ഥയെന്താവും? പിന്നെ മറ്റുള്ളവരുടെ കാര്യം പറയേവേണ്ട.. ഇതിന് സമാനമായ സംഭവം ഇടയ്ക്കിടെ നടക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഗുജറാത്തിലും നടന്നത് ഇത്തരം സംഭവം തന്നെ. ഗുജറാത്തിലെ പ്രശസ്തമായ കംഗാരിയ കാര്‍ണിവലിനിടെ യുവതിയെ ശല്യം ചെയ്യുന്ന പോലീസുകാരനാണ് ഇവിടുത്തെ കഥാപാത്രം. ഇയാള്‍ യുവതിയെ ശല്യം ചെയ്യുന്ന ദൃശ്യം വൈറലായി കൊണ്ടിരിക്കുകയാണ്.
സ്ത്രീകളുടെ സുരക്ഷിതമായി നിര്‍ത്തേണ്ട ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇത്തരം മോശമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് ഒന്നും രണ്ടും സംഭവമല്ല ഈയിടയായി ഇന്ത്യയില്‍ മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദിലെ കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് യുവതിയെ പിന്നാലെ നടന്ന ശല്യപ്പെടുത്തുന്ന പോലീസുകാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ അഞ്ജാതന്‍ പോസ്റ്റു ചെയ്തത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണ്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറിയ കാര്‍ണിവലിന്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഇവിടെ നൂറുകണക്കിന് പോലീസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ശല്യം ചെയ്ത പോലീസുകാരന്‍ ആരാണെന്ന് വ്യക്തമല്ല. ഡിസംബര്‍ അവസാന വാരമാണ് കാര്‍ണിവല്‍ നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരനെയും വീഡിയോ പോസ്റ്റു ചെയ്തയാളെയും അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications