കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരന്‍ പോലീസുകാരനെ കൊന്നു... കാരണം ഒരു വനിത പോലീസ്

Google Oneindia Malayalam News

മുംബൈ: പോലീസുകാരിയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള പ്രശ്‌നം ഒടുവില്‍ ഒരു പോലീസുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. കൊല നടത്തിയതാകട്ടെ മറ്റൊരു പോലീസുകാരനും.

പ്രഹ്ളാദ് പട്ടീല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് കൊലപാതകം നടത്തിയത്. തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായ നിതേഷ് പട്ടീല്‍ ആയിരുന്നു ഇര. നിതേഷിന്‌റെ ബൈക്കില്‍ ബോംബ് വച്ചാണ് കൊന്നത്.

Murder

റായ്ഗഢ് മേഖലയിലെ ഒരു പോലീസ് സ്‌റ്റേഷനിലെ വനിത പോലീസിനെ ചൊല്ലിയാണ് പ്രശ്‌നം. നിതേഷും ഈ പോലീസുകാരിയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം പറഞ്ഞ് മുമ്പ് പല തവണയും പ്രഹ്ളാദ് പട്ടീല്‍ നിതേഷുമായി വഴിക്കിട്ടിട്ടുണ്ട്.

പോലീസുകാരിയുമായി അടുപ്പം സമ്പാദിയ്ക്കാന്‍ കഴിയാത്താണ് പ്രഹ്ളാദിന്റെ പ്രശ്‌നം എന്നാണ് പറയുന്നത്. പ്രഹ്ളാദും നിതേഷും വിവാഹിതരാണ്.

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. നിതേഷിന്റെ കൂടെ മറ്റൊരു പോലീസുകാരനും ഉണ്ടായിരുന്നു. രണ്ട് പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിതേഷിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല. പ്രഹഌദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
A 45-year-old head constable was arrested by the Raigad district police on Thursday for killing a 28-year-old constable by planting a bomb on his motorcycle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X