പോലീസ് കോണ്‍സ്റ്റബിള്‍ രഹസ്യക്കാരിയെ കൊന്നത് മദ്യം കൊടുത്ത ശേഷം!
താനെ: രഹസ്യക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി. താനെ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ പ്രമോദ് ഷിന്‍ഡെയാണ് അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷം കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് മുമ്പ് ഇയാള്‍ കാമുകിയായ സുല്‍ത്താന ഷെയ്ഖിന് രണ്ട് കുപ്പി ബിയര്‍ കുടിക്കാന്‍ കൊടുത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സുല്‍ത്താന മദ്യലഹരിയിലായി എന്ന് മനസിലാക്കിയ ശേഷം താന്‍ അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം കല്യാണിന് സമീപത്തുള്ള ഒരു പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. കല്യാണ്‍ സ്വദേശിനിയായ സുല്‍ത്താന ഷെയ്ഖുമായി ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി പ്രമോദ് ഷിന്‍ഡെയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നത്രെ.

തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് സുല്‍ത്താന പ്രമോദ് ഷിന്‍ഡെയെ ബുദ്ധിമുട്ടിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 32കാരിയായ സുല്ത്താനയുമായുളള ബന്ധം അവസാനിപ്പിക്കാനായിരുന്നു പ്രമോദ് ഷിന്‍ഡെയുടെ പദ്ധതി. ഇതിന് സാധിക്കാതെ വന്നപ്പോളാണ് ഷിന്‍ഡെ ഈ കടുംകൈക്ക് മുതിര്‍ന്നത് എന്നാണ് പോലീസ് പറയുന്നത്.
സെപ്തംബര്‍ 13നാണ് അജ്ഞാതയായ യുവതിയുടെ മൃതദേഹം കല്യാണിന് സമീപത്ത് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുല്‍ത്താന ഷെയ്ഖിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. ഡിസംബര്‍ ഏഴിനാണ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ് ഷിന്‍ഡെയെ പോലീസ് അറസ്റ്റ് ചെയ്ത കാര്യം മുംബൈയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications