ഭിന്നേശേഷിക്കാരിയോടും പോലീസിന്റെ ക്രൂരത; ഓടികൊണ്ടിരിക്കുന്ന ജീപ്പില്‍ വച്ച് ബലാത്സംഗം ചെയ്തു
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ഉമേഷിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.
തുമകുരു: ഭിന്നശേഷിയുള്ള യുവതിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഓടികൊണ്ടിരുന്ന ജീപ്പില്‍ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ തുമകുരുവില്‍ വച്ചാണ് പൈശാചികമായ സംഭവം നടന്നത്.
ശനിയാഴ്ച രാത്രി വീട്ടുകാരുമായി വഴക്കിട്ട് യുവതി വീട് വിട്ടിറങ്ങുകയായിരുന്നു. ആ സമയത്ത് പട്രോളിങ്ങിനുണ്ടായിരുന്ന എഎസ്‌ഐ ഉമേഷ് യുവതിയെ കാണുകയായിരുന്നു. പിന്നീട് വീട്ടില്‍ ചെന്നാക്കാം എന്ന വാഗ്ദാനം നല്‍കിയായിരുന്നു ബലാത്സംഗം. യുവതിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാം എന്ന പറഞ്ഞ് വിശ്വസിപ്പ് ജീപ്പില്‍ കയറ്റുകയായിരുന്നു.
സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ ഉമേഷിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു. ഓടികൊണ്ടിരിക്കുന്ന ജീപ്പില്‍ വച്ചായിരുന്നു ബലാത്സംഗം. ഭീന്നശേഷിക്കാരിയായതിനാല്‍ പുറത്തറിയില്ല എന്നായിരുന്നു എഎസ്‌ഐ വിചാരിച്ചത്. അതുകൊണ്ടാണ് ഇത്ര വലിയ ക്രൂക കൃത്യം ചെയ്യാന്‍ പോലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചതെന്ന് കേസന്വേഷിക്കുന്ന എസ്പി പറഞ്ഞു.