രണ്ട് തവണ രക്ഷിച്ചു, മൂന്നാംതവണ മരണത്തിന് കീഴടങ്ങി, ആത്മഹത്യ ഇങ്ങനെയും!!!
ദില്ലി: പലതവണ ആത്മഹത്യക്ക് ശ്രമിച്ച വൃദ്ധന് ട്രെയിനിന് മുമ്പില്‍ അന്ത്യം. സിവില്‍ ലൈന്‍സ് മെട്രോ സ്‌റ്റേഷനില്‍ വച്ച് ഇയാള്‍ ട്രെയിനിന് മുമ്പിലേക്ക് ചാടുകയായിരുന്നു. വിധാന്‍ സഭ സ്റ്റേഷനില്‍ അസ്വസ്ഥനായി കാണപ്പെട്ട ഇയാളെ സിഐഎസ്എഫിന്റെ നിര്‍ദ്ദേശത്തോടെ ഡിഎംആര്‍സി ജീവനക്കാര്‍ പിടികൂടി അരമണിക്കൂറിന് ശേഷം വിട്ടയക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
മെട്രോ സ്‌റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറി അടുത്ത സ്റ്റേഷനിലെത്തിയ ഇയാള്‍ മറ്റൊരു ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയെങ്കിലും വൃദ്ധന്റെ ജീവന്‍ രക്ഷിക്കാനായില്ല.

രണ്ട് റെയില്‍വേ ട്രാക്കുകള്‍ക്കിടയുള്ള ഭാഗത്തെത്തിയപ്പോള്‍ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറച്ചെങ്കിലും തനിക്ക് നേര്‍ക്ക് വരുന്ന ട്രെയിനിന് മുമ്പിലേക്ക് ഇയാള്‍ എടുത്തുചാടുകയായിരുന്നു. ആദ്യം സിഐഎസ്എഫ് ഉദ്യോഗസ്ഥരും രണ്ടാമത് ഡിഎംആര്‍സി അധികൃതരും രക്ഷപ്പെടുത്തിയ വൃദ്ധനാണ് ആത്മഹത്യചെയ്തത്.












Click it and Unblock the Notifications